Image

സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനമായില്ല, കരട്‌ ബില്ല്‌ സ്റ്റാന്‍ഡിംഗ്‌ കമ്മിറ്റിക്ക്‌ വിട്ടു

Published on 24 August, 2011
സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനമായില്ല, കരട്‌ ബില്ല്‌ സ്റ്റാന്‍ഡിംഗ്‌ കമ്മിറ്റിക്ക്‌ വിട്ടു
ന്യൂഡല്‍ഹി: ലോക്‌പാല്‍ ബില്ലിനെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ ഇന്ന്‌ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം സമവായത്തിലെത്താതെ പിരിഞ്ഞു. ഹസാരെ സംഘം സര്‍ക്കാരിന്‌ കൈമാറിയ പുതിയ കരട്‌ ബില്ല്‌ സ്റ്റാന്റിങ്‌ കമ്മിറ്റിയുടെ പരിഗണനയ്‌ക്ക്‌ വിടുന്നതായി കേന്ദ്രമന്ത്രി വി.നാരായണസ്വാമി പിന്നീട്‌ രാജ്യസഭയില്‍ അറിയിച്ചു.

ബില്ലില്‍ ഹസാരെ സംഘം നിര്‍ദേശിച്ചിരിക്കുന്നതെല്ലാം ഉള്‍പ്പെടുത്താനാവില്ലെന്നും ഇക്കാര്യത്തില്‍ പാര്‍ലമെന്റിനാണ്‌ പരമാധികാരമെന്നും യോഗത്തില്‍ പങ്കെടുത്തവര്‍ കക്ഷി ഭേദമന്യേ അഭിപ്രായപ്പെട്ടു. ഹസാരെ സംഘത്തിന്റെ ആവശ്യങ്ങള്‍ പാര്‍ലമെന്റിന്റെ പരമാധികാരം ലംഘിച്ചതായും യോഗം വ്യക്തമാക്കി.

സര്‍ക്കാരിന്‌ തുറന്ന മനസ്സാണ്‌ ഇക്കാര്യത്തില്‍ ഉള്ളതെന്നും ഹസാരെ സമരം അവസാനിപ്പിക്കണമെന്നും കേന്ദ്രമന്ത്രി നാരായണസ്വാമി ആവശ്യപ്പെട്ടു.

അതിനിടെ ബില്ലുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്ന്‌ അണ്ണാ ഹസാരെ പറഞ്ഞു. രാവിലെ രാംലീല മൈതാനിയില്‍ അനുയായികളോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതി അവസാനിപ്പിക്കാന്‍ സര്‍ക്കാരിന്‌ താല്‍പര്യമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഹസ്സാരെയുടെ ആരോഗ്യ നില കൂടുതല്‍ വഷളായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക