Image

കിഴക്കന്‍ ജര്‍മ്മനിയില്‍ 900 കോടിയുടെ സ്വര്‍ണ്ണ നിക്ഷേപം കണ്ടെത്തി

Published on 24 August, 2011
കിഴക്കന്‍ ജര്‍മ്മനിയില്‍ 900 കോടിയുടെ സ്വര്‍ണ്ണ നിക്ഷേപം കണ്ടെത്തി
ബര്‍ലിന്‍: കിഴക്കന്‍ ജര്‍മ്മനിയിലെ ലൗസിറ്റ്‌സില്‍ ഏതാണ്ട്‌ 900 കോടിയോളം രൂപയുടെ വന്‍ സ്വര്‍ണ്ണ നിക്ഷേപം കണ്ടെത്തി. ചെമ്പ്‌, വെള്ളി, പ്ലാറ്റിനം എന്നിവയും വന്‍തോതില്‍ ഇവിടെയുണ്ടെന്നാണ്‌ റിപ്പോര്‍ട്ട്‌. ഖനന ജോലിക്കായി ജര്‍മ്മന്‍ സര്‍ക്കാര്‍ എണ്ണൂറോളം ജോലിക്കാരെ പ്രാഥമികമായി ഇവിടെ നിയോഗിച്ചു. ഖനനം ആരംഭിയ്‌ക്കാന്‍ ചുരുങ്ങിയത്‌ ഏഴു വര്‍ഷം വേണ്ടി വരുമെന്നാണ്‌ കെഎസ്‌എല്‍ മൈനിംങ്‌ കമ്പനി അധികൃതര്‍ പറയുന്നത്‌. സ്വര്‍ണ്ണത്തിനായി മറ്റു രാജ്യങ്ങളെ ആശ്രയിച്ചിരുന്ന ജര്‍മ്മനിയ്‌ക്ക്‌ ഇനി സ്വര്‍ണ്ണ ശേഖരത്തിന്റെ തോത്‌ വര്‍ദ്ധിപ്പിക്കാനാകും.

സ്വര്‍ണ്ണ നിക്ഷേപം കണ്ടെത്തിയ ലൗസിറ്റ്‌സ്‌ ജര്‍മ്മനിയുടെ ഏറ്റവും ദരിദ്ര ഭാഗങ്ങളിലൊന്നാണ്‌. ഇവിടെ കടുത്ത തൊഴിലില്ലായ്‌മ അനുഭവപ്പെടുന്ന മേഖലയാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക