Image

സൗത്ത് ഫ്‌ളോറിഡയില്‍ ശ്രീകൃഷ്ണജയന്തി ആഘോഷിച്ചു.

Published on 24 August, 2011
സൗത്ത് ഫ്‌ളോറിഡയില്‍ ശ്രീകൃഷ്ണജയന്തി ആഘോഷിച്ചു.

സൗത്ത് ഫ്‌ളോറിഡ : കേരളാ ഹിന്ദൂസ് ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ ആഭിമുഖ്യത്തില്‍ ശ്രീകൃഷ്ണജയന്തി വര്‍ണ്ണാഭമായ ശോഭയാത്രയോടുകൂടി ആഘോഷിച്ചു. സൗത്ത് ഫ്‌ളോറിഡയിലെ കോറല്‍ സ്പ്രിംഗ്‌സില്‍ വച്ചു നടത്തിയ പരിപാടിയില്‍ നിരവധി ഭക്തജനങ്ങള്‍ പങ്കെടുത്തു. ഉണ്ണിക്കണ്ണന്‍മാരും ഗോപികമാരും അടങ്ങിയ ശോഭയാത്ര കോറല്‍ സ്പ്രിംഗ്‌സിനെ അക്ഷരാര്‍ത്ഥത്തില്‍ അമ്പാടിയാക്കി മാറ്റി. ശോഭയാത്രയ്ക്കുശേഷം മധുരം വിതരണം ചെയ്തു.

കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റ് ശ്രീ. ആനന്ദന്‍ നിരവേല്‍ ആശംസകള്‍ നേര്‍ന്നു. തുടര്‍ന്നു കേരള ഹിന്ദൂസ് ഓഫ് നോര്‍ത്തമേരിക്കയുടെ ജനറല്‍ സെക്രട്ടറി ശ്രീ.സുരേഷ് നായര്‍ , ശ്രീകൃഷണന്റെ ജനനകഥ കുട്ടികള്‍ക്ക് വിവരിച്ചു കൊടുത്തു. അതിനുശേഷം നടന്ന ഭജനയില്‍ എല്ലാഭക്തജനങ്ങളും പങ്കെടുത്തു.

പരിപാടികള്‍ക്കു പ്രസിഡന്റ് ഗോപന്‍ നായര്‍ , സെക്രട്ടറി ബിനീഷ്, ട്രഷറര്‍ സതീഷ്, ജോയ്ന്റ് സെക്രട്ടറി ശ്രീരേഖ, കമ്മറ്റി അംഗം പ്രിയ എന്നിവര്‍ നേതൃത്വം നല്‍കി. ഡോ.ജഗതി നായര്‍ കുട്ടികളെ അണിയിച്ചൊരുക്കുന്നതിന് നേതൃത്വം നല്‍കി.
സൗത്ത് ഫ്‌ളോറിഡയില്‍ ശ്രീകൃഷ്ണജയന്തി ആഘോഷിച്ചു.സൗത്ത് ഫ്‌ളോറിഡയില്‍ ശ്രീകൃഷ്ണജയന്തി ആഘോഷിച്ചു.സൗത്ത് ഫ്‌ളോറിഡയില്‍ ശ്രീകൃഷ്ണജയന്തി ആഘോഷിച്ചു.സൗത്ത് ഫ്‌ളോറിഡയില്‍ ശ്രീകൃഷ്ണജയന്തി ആഘോഷിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക