Image

ബൈച്ചുങ് ബൂട്ടിയ അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചു

Published on 24 August, 2011
ബൈച്ചുങ് ബൂട്ടിയ അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചു
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോളിലെ സൂപ്പര്‍ സ്റ്റാര്‍ ബൈച്ചുങ് ബൂട്ടിയ അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചു. ഉച്ചയ്ക്ക് രണ്ടുമണിക്ക് ന്യൂഡല്‍ഹിയില്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ ആസ്ഥാനത്ത് വിളിച്ചുചേര്‍ത്ത പത്ര സമ്മേളനത്തിലാണ് ഒന്നര ദശാബ്ദം നീണ്ട തന്റെ കരിയറിനോട് ബൂട്ടിയ വിടപറഞ്ഞത്.

ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലേക്ക് ബൂട്ടിയയെ തിരിച്ചു വിളിച്ചിരുന്നെങ്കിലും പരിക്കില്‍നിന്ന് മുക്തനാകാന്‍ കഴിയാത്തതിനാല്‍ പിന്മാറിയിരുന്നു. ഒന്നര വര്‍ഷത്തോളമായി തുടയിലെ പരിക്കുമൂലം വിഷമിക്കുന്ന ബൂട്ടിയ ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ വെറും 15 മിനിറ്റ് മാത്രമാണ് കളിച്ചത്.

പത്തുവര്‍ഷത്തിലേറെ ഇന്ത്യന്‍ ക്യാപ്റ്റനായിരുന്ന ബൂട്ടിയ 43 അന്താരാഷ്ട്ര ഗോളുകള്‍ക്കുടമയാണ്. ഇന്ത്യയ്ക്കുവേണ്ടി ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോളുകള്‍ നേടിയ താരവും അദ്ദേഹമാണ്. രാജ്യത്തിനുവേണ്ടി നൂറിലേറെ മത്സരങ്ങളും അദ്ദേഹം കളിച്ചു.
2008-ലെ എ.എഫ്.സി. ചാലഞ്ച് കപ്പ് ഇന്ത്യ നേടുമ്പോള്‍ ബൂട്ടിയയായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍. 27 വര്‍ഷത്തിനുശേഷം ഇന്ത്യയ്ക്ക് ഏഷ്യന്‍ കപ്പിന് യോഗ്യത നേടിക്കൊടുത്തത് ഈ കിരീടമാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക