Image

അണ്ണാ ഹസാരെയുടെ ജീവന്‍ രക്ഷിക്കണം: അനിയന്‍ ജോര്‍ജ്‌

ജോയിച്ചന്‍ പുതുക്കുളം Published on 24 August, 2011
അണ്ണാ ഹസാരെയുടെ ജീവന്‍ രക്ഷിക്കണം: അനിയന്‍ ജോര്‍ജ്‌
അഴിമതിരഹിത ഇന്ത്യയെ സ്വപ്‌നം കാണുന്ന ലക്ഷക്കണക്കിന്‌ യുവാക്കളുടെയും വീട്ടമ്മമാരുടെയും സ്വപ്‌നം സക്ഷാത്‌കരിക്കുവാന്‍ മരണംവരെ നിരാഹാര സമരം നടത്തുന്ന ജനീകയ നേതാവ്‌ അണ്ണാ ഹസാരെയുടെ ജീവന്‍ രക്ഷിക്കുവാന്‍, ദുരഭിമാനം വെടിഞ്ഞു കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്‌ക്ക്‌ തയ്യാറാകണമെന്ന്‌ ഫോമാ മുന്‍ സെക്രട്ടറി അനിയന്‍ ജോര്‍ജ്‌ അഭ്യര്‍ത്ഥിച്ചു. ലോക തലസ്ഥാനമായ ന്യുയോര്‍ക്കില്‍ നടന്ന ഇന്ത്യയുടെ സ്വാതന്ത്ര്യദിന പരേഡില്‍ പങ്കെടുത്ത്‌ അണ്ണാ ഹസാരെയ്‌ക്കു പിന്തുണയമായി എത്തിയ നൂറുകണക്കിന്‌ പ്രവാസി ഇന്ത്യക്കാരെ അഭിസംബോധന ചെയ്‌ത്‌ പ്രസംഗിക്കുകയായിരുന്നു അനിയന്‍ ജോര്‍ജ്‌. അണ്ണാ ഹസാരെയ്‌ക്ക്‌ ജയ്‌ വിളിയും `ഭോലോ ഭാരത്‌ മാതാ കീജെയ്‌' വിളിച്ചും ആരവം മുഴക്കി "India Against Corruption' എന്ന ബാനറുമേന്തിയ നൂറുകണക്കിന്‌ യുവതിയുവാക്കളെ വഴിയോരങ്ങളില്‍ തടിച്ചുകൂടി ജനക്കൂട്ടം ഹര്‍ഷാരവത്തോടെ എതിരേറ്റു. അമേരിക്കയില്‍ ഘീിഴ കഹെമിറ അീൈരശമശേീി പ്രസിഡന്റ്‌ ജോര്‍ജ്‌ തോമസ്‌, സെക്രട്ടറി സ്‌റ്റാന്‍ലി കളത്തില്‍, മുന്‍ പ്രസിഡന്റ്‌ ബെഞ്ചമിന്‍ ജോര്‍ജ്‌ തുടങ്ങിയവര്‍ അഴിമതിക്കെതിരെയുള്ള പ്രകടനത്തിന്‌ നേതൃത്വം നല്‌കി.

ബ്രിട്ടീഷുകാരുടെ അടിമച്ചങ്ങല വലിച്ചെറിഞ്ഞ്‌, സ്വാതന്ത്ര്യത്തിന്റെ പൊന്‍കിരണങ്ങള്‍ ആസ്വദിക്കുന്ന ഇന്ത്യന്‍ ജനത അഴിമതിയുടെ സ്വജന പക്ഷപാതത്തിന്റെ അടിമത്വം കണ്ട്‌ ഞെട്ടി വിറങ്ങലിച്ച്‌ നില്‌ക്കുകയാണ്‌ സാധാരണക്കാരുടെയും ഇടത്തരക്കാരുടെയും കര്‍ഷക തൊഴിലാളിയെയും ശ്വാസംമുട്ടിക്കുന്ന അധിക നികുതി ചുമത്തി, പിരിച്ചെടുക്കുന്ന തുകകൊണ്ട്‌ കേന്ദ്രമന്ത്രിമാരും ഉദ്യോഗസ്ഥ പ്രഭുക്കളും രാഷ്‌ട്രീയക്കാരും ഫൈവ്‌ സ്‌റ്റാര്‍ ഹോട്ടലുകളില്‍ താമസിച്ചും ഉലകംചുറ്റിയും ജീവിതം ആസ്വദിക്കുകയാണ്‌. കൈക്കൂലിയായും കമ്മീഷനായും കിട്ടുന്ന കള്ളപ്പണം മക്കളുടെ പേരിലും ബിനാമികളുടെയും പേരില്‍ വിദേശ ബാങ്കുകളിലേക്ക്‌ ഒഴുക്കുകയാണ്‌. വിശപ്പിന്റെയും ദാഹത്തിന്റെയും നീരാളിപ്പിടുത്തത്തില്‍ അമര്‍ന്ന്‌ പ്രാണന്‍ വെടിയുന്നവരുടെ ശവക്കല്ലറയ്‌ക്ക്‌ മീതെ പടുത്തുയര്‍ത്തിയ രമ്യഹര്‍മ്യങ്ങളില്‍ അന്തിയുറങ്ങുന്ന മന്ത്രിമാരും പിണിയാളുകളും ഇന്ന്‌ സുഖലോലുപതയ്‌ക്ക്‌ പിന്നാലെ പരക്കം പായുകയാണ്‌. അവര്‍ ഒമര്‍ ഖയ്യാമിനെപോലെ പാടുന്നു.`ഹാ നിശ്വ സൗന്ദര്യമെ നിന്നെ എന്റെ ഉള്ളം കയ്യില്‍ ഒരുക്കുവാന്‍ കഴിഞ്ഞിരുന്നെങ്കില്‍ നിന്നെ തച്ചുടച്ച്‌ ഞാനൊരു പുതിയ സൃഷ്ടിനടത്തിയേനേ.' എന്ന്‌. ഈ കൂട്ടരാണ്‌ ഇവര്‍ക്ക്‌ വേണ്ടി ജനാധിപത്യത്തിന്റെ ശ്രീ കോവിലായ ഇന്ത്യന്‍ പാര്‍ലമെന്റില്‍ അഴിമതിക്കെതിരെ നിയമം നിര്‍മ്മിക്കുന്നത്‌. കുറുക്കനെ കോഴിയെ ഏല്‌പിക്കുന്നതുപോലെയാണ്‌ 70 ശതമാനത്തോളം ക്രിമിനല്‍ ചരിത്രമുള്ള പാര്‍ലമെന്റംഗങ്ങളാണ്‌ `ലോക്‌പാല്‍ ബില്ലിന്‌' രൂപം നല്‍കിയിരിക്കുന്നത്‌.

ഇവിടെയാണ്‌ ഗാന്ധിയനായ അണ്ണാ ഹസാെരയുടെ ശക്തമായ ലോക്‌പാല്‍ ബില്ലിനുവേണ്ടിയുള്ള നിരാഹാര സമരത്തിന്‌ പ്രസക്തിയേറുന്നത്‌. കേന്ദ്രസര്‍ക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും അഴിമതി കണ്ട്‌ വിറങ്ങലിച്ച്‌ നില്‌ക്കുന്ന സാധാരണക്കാരും ഇടത്തരക്കാരും യുവജനങ്ങളും വീട്ടമ്മമാരുമാണ്‌ അണ്ണാ ഹസാരെയുടെ സമരത്തിന്‌ പിന്തുണയുമായി എത്തിയിരിക്കുന്നത്‌. ഇന്ത്യ ഒട്ടാകെയുള്ള ദൃശ്യമാധ്യമങ്ങള്‍ അഴിമതിെക്കതിരെയുള്ള സമരത്തെ തുണയ്‌ക്കുകയാണ്‌. ഈ സമരം ഒരുപക്ഷേ രണ്ടാം സ്വാത്രന്ത്യസമരമായി ഇന്ത്യ ഒട്ടാകെ പടര്‍ന്ന്‌ പന്തലിക്കുവാന്‍ അധികം ദിവസങ്ങള്‍ വേണ്ട. ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കി, ഇന്ത്യന്‍ ഗവണ്‍മെന്റ്‌ അണ്ണാ ഹസാരെയുടെയും കൂട്ടരുടെയും ശക്തമായ ലോക്‌പാല്‍ ബില്ലിനു വേണ്ടിയുള്ള ഗാന്ധിയന്‍ സമരത്തെ അടിച്ചമര്‍ത്താന്‍ നോക്കാതെ ചര്‍ച്ചയിലൂടെ എത്രയും പെട്ടെന്ന്‌ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന്‌ അനിയന്‍ ജോര്‍ജും ബെഞ്ചമിന്‍ ജോര്‍ജും ജോര്‍ജ്‌ തോമസും സ്‌റ്റാന്‍ലി കളത്തിലും സംയുക്തമായി ആവശ്യപ്പെട്ടു. വടക്കേ അമേരിക്കയിലെ 6 ലക്ഷത്തോളം പ്രവാസി മലയാളികളും അഴിമതിക്കെതിരെയുള്ള സമരത്തെ മനസ്സുകൊണ്ട്‌ പിന്‍തുണയ്‌്‌ക്കുന്നതായി അനിയന്‍ ജോര്‍ജ്‌ പറഞ്ഞു.
അണ്ണാ ഹസാരെയുടെ ജീവന്‍ രക്ഷിക്കണം: അനിയന്‍ ജോര്‍ജ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക