Image

ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷത്തില്‍ ഫൊക്കാനയുടെ തിളക്കം

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 24 August, 2011
ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷത്തില്‍ ഫൊക്കാനയുടെ തിളക്കം
ന്യൂയോര്‍ക്ക്‌: ഇന്ത്യയുടെ അറുപത്തിയഞ്ചാമത്‌ സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ അമേരിക്കന്‍ മലയാളികള്‍ക്കുവേണ്ടി അവരുടെ ദേശീയ സംഘടനയായ ഫൊക്കാനയുടെ സാന്നിദ്ധ്യം ഏറെ ശ്രദ്ധിക്കപ്പെട്ടു.

ന്യൂയോര്‍ക്ക്‌ നഗരത്തില്‍ നടന്ന പരേഡില്‍ വിവിധ സാമൂഹ്യ-സാംസ്‌ക്കാരിക സംഘടനകളെ പ്രതിനിധീകരിച്ച്‌ അനേകര്‍ പങ്കെടുത്തു. ഫൊക്കാന ന്യൂയോര്‍ക്ക്‌ റീജിയന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരേഡില്‍ ത്രിവര്‍ണ്ണ പതാകയും ഫൊക്കാന ബാനറുമേന്തി നേതാക്കളും ഫൊക്കാന യുവജന വിഭാഗവും ഫ്‌ളോട്ടുകളുടെ അകമ്പടിയോടെ മുന്നോട്ടു നീങ്ങിയത്‌ കാണികളില്‍ ആവേശം പകര്‍ന്നു. ബാന്റ്‌ മേളവും നൃത്തച്ചുവടുകളും കൊണ്ട്‌ ശബ്ദമുഖരിതമായ ന്യൂയോര്‍ക്ക്‌ നഗരത്തെ പ്രകമ്പനം കൊള്ളിച്ച ഇന്ത്യന്‍ സ്വാതന്ത്ര്യദിന പരേഡ്‌ തദ്ദേശവാസികളേയും അമ്പരപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്‌തെന്ന്‌ പരേഡിന്‌ നേതൃത്വം നല്‍കിയ ഫൊക്കാന റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ വിന്‍സന്റ്‌ സിറിയക്‌ പറഞ്ഞു. ഈ ആഘോഷങ്ങളില്‍ ഫൊക്കാനയും ഭാഗഭാക്കായതില്‍ അഭിമാനിക്കുന്നു എന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സണ്ണി പണിക്കര്‍ (പ്രസിഡന്റ്‌, കേരള സമാജം ഓഫ്‌ ഗ്രെയ്‌റ്റര്‍ ന്യൂയോര്‍ക്ക്‌), എം.കെ. മാത്യു (പ്രസിഡന്റ്‌, ഇന്ത്യന്‍ അമേരിക്കന്‍ കമ്യൂണിറ്റി ഓഫ്‌ യോങ്കേഴ്‌സ്‌), ഷാജി ആലപ്പാട്ട്‌ (പ്രസിഡന്റ്‌, വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസ്സിയേഷന്‍), വര്‍ഗീസ്‌ ചുങ്കത്തില്‍ (പ്രസിഡന്റ്‌, കേരള കള്‍ച്ചറല്‍ അസോസ്സിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക), ഗോവിന്ദന്‍ ജനാര്‍ദ്ദനന്‍ (പ്രസിഡന്റ്‌, ശ്രീനാരായണ അസോസ്സിയേഷന്‍), മാത്യു കൊക്കൂറ (ഫൊക്കാന മുന്‍ ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റീ), വര്‍ഗീസ്‌ പോത്താനിക്കാട്‌ (ഫൊക്കാന സ്‌പെല്ലിംഗ്‌ ബീ ചെയര്‍മാന്‍), ജോര്‍ജ്ജ്‌ ജോസഫ്‌ (ലോംഗ്‌ ഐലന്റ്‌ മലയാളി കള്‍ച്ചറല്‍ അസോസ്സിയേഷന്‍), ശബരീനാഥ്‌ നായര്‍ (ഫൊക്കാന നാഷണല്‍ കമ്മിറ്റി മെംബര്‍), അനു ജോസഫ്‌ (ഫൊക്കാന യൂത്ത്‌ കമ്മിറ്റി മെംബര്‍), രോഹന്‍ ജേക്കബ്ബ്‌ (ഫൊക്കാന യൂത്ത്‌ പ്രതിനിധി) എന്നിവര്‍ അണിനിരന്ന പരേഡില്‍, കാണികളായി നിന്നിരുന്ന മറ്റു മലയാളികളും പങ്കുചേര്‍ന്നത്‌ കൗതുകകരമായി. ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യന്‍ അസോസ്സിയേഷന്‍ പ്രസിഡന്റ്‌ ബിപിന്‍ പട്ടേല്‍ ഫൊക്കാന റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ വിന്‍സന്റ്‌ സിറിയക്കിനെ പ്രത്യേകം അഭിനന്ദിക്കുകയും, ഫൊക്കാനക്ക്‌ എല്ലാ ഭാവുകങ്ങളും ആശംസിക്കുകയും ചെയ്‌തു.

മലയാളികളുടെ സാംസ്‌ക്കാരിക സംഘടനയെ പ്രതിനിധീകരിച്ച്‌ ഫൊക്കാന മാത്രമായിരുന്നു പരേഡില്‍ പങ്കെടുത്തത്‌. യുവനേതൃത്വത്തിന്റെ സാന്നിദ്ധ്യവും ആവേശ്വോജ്വലമായ പ്രകടങ്ങളും കാണികളും വിശിഷ്ടാതിഥികളും ഒരുപോലെ ആസ്വദിച്ചു.

ഏഷ്യാനെറ്റ്‌, ബോം ടി.വി., ബി.വി.ജെ.എസ്‌., എന്നീ ദൃശ്യമാധ്യമങ്ങളും, ഇ-മലയാളിയില്‍ നിന്ന്‌ ജോര്‍ജ്ജ്‌ ജോസഫും ഫൊക്കാന പ്രവര്‍ത്തകര്‍ക്ക്‌ അഭിനന്ദങ്ങളര്‍പ്പിച്ചു. വ്യക്തിഗത ചിന്തകള്‍ക്കല്ല സംഘടിതശ്രമങ്ങള്‍ക്കാണ്‌ ഫൊക്കാന പ്രാധാന്യം നല്‍കുന്നതെന്ന്‌ റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ വിന്‍സന്റ്‌ സിറിയക്‌ തന്റെ നന്ദിപ്രകടനത്തില്‍ പ്രസ്‌താവിച്ചു.
ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷത്തില്‍ ഫൊക്കാനയുടെ തിളക്കം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക