Image

ശോശാമ്മ ആന്‍ഡ്രൂസ്‌ ഇന്ത്യന്‍ നഴ്‌സസ്‌ അസോസിയേഷന്‍ ഓഫ്‌ ന്യൂയോര്‍ക്ക്‌ പ്രസിഡന്റ്‌

Published on 23 August, 2011
ശോശാമ്മ ആന്‍ഡ്രൂസ്‌ ഇന്ത്യന്‍ നഴ്‌സസ്‌ അസോസിയേഷന്‍ ഓഫ്‌ ന്യൂയോര്‍ക്ക്‌ പ്രസിഡന്റ്‌
ന്യൂയോര്‍ക്ക്‌: ഇന്ത്യന്‍ നഴ്‌സസ്‌ അസോസിയേഷന്‍ ഓഫ്‌ ന്യൂയോര്‍ക്കിന്റെ അടുത്ത രണ്ടുവര്‍ഷത്തേക്കുള്ള പ്രസിഡന്‍രായി ശോശാമ്മ ആന്‍ഡ്രൂസിനെ വീണ്ടും ഐകകണ്‌ഠ്യേന തെരഞ്ഞെടുത്തു. കഴിഞ്ഞ രണ്ടുവര്‍ഷക്കാലത്തെ അസോസിയേഷന്റെ വളര്‍ച്ചയും കര്‍മ്മപരിപാടികളും വിലയിരുത്തിയതിന്റെ ഫലമായിട്ടാണ്‌ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്‌. നാഷണല്‍ ഇന്ത്യന്‍ നഴ്‌സസ്‌ അസോസിയേഷന്‍ ഓഫ്‌ അമേരിക്ക അടുത്തവര്‍ഷം ന്യൂയോര്‍ക്കില്‍ നടത്തുന്ന കണ്‍വെന്‍ഷന്‌ ശോശാമ്മ ആന്‍ഡ്രൂസിന്റെ നേതൃത്വം കണ്‍വെന്‍ഷന്‍ വിജയത്തിന്‌ സഹായകമായിത്തീരുമെന്ന്‌ നൈനാ പ്രസിഡന്റ്‌ ഡോ. സോളിമോള്‍ കുരുവിള അഭിപ്രായപ്പെട്ടു.

വൈസ്‌ പ്രസിഡന്റായി കൊച്ചുത്രേസ്യാ ഏബ്രഹാമിനേയും, സെക്രട്ടറിയായി ഉഷാ ജോര്‍ജ്‌, ജോയിന്റ്‌ സെക്രട്ടറിയായി സൂസി ഡാനിയേല്‍, ട്രഷററായി റോസ്‌ ജോസഫ്‌, ജോയിന്റ്‌ ട്രഷററായി ഏലിയാമ്മ മാത്യുവിനേയും യോഗം ഐകകണ്‌ഠ്യേന തെരഞ്ഞെടുത്തു.

കമ്മിറ്റി അംഗങ്ങളായി അന്നാമ്മ മാത്യു ഇടപ്പാറ, വര്‍ഗീസ്‌ കുന്നേല്‍, ബീനാ ബെന്നി, മീനു മാത്യു, ആന്റോ അയിന്‍കല്‍, സൗമ്യാ കുറുപ്പ്‌, ഡോ. ഏലിയാമ്മ ഈപ്പന്‍, ജസി സ്‌കറിയ, മറിയാമ്മ ചാക്കോ, രാജമ്മ പിള്ള, റോജന്‍ ജേക്കബ്‌ എന്നിവരേയും ഏരിയാ കോര്‍ഡിനേറ്റര്‍മാരായ ആല്‍ബനിയില്‍ നിന്ന്‌ സുജാ പീറ്റര്‍, ബ്രൂക്ക്‌ലിന്‍ ക്യൂന്‍സില്‍ നിന്ന്‌ ഏലിയാമ്മ അപ്പുക്കുട്ടന്‍, ലോംഗ്‌ ഐലന്റില്‍ നിന്നും ഗ്രേസി ജയിംസ്‌, റോക്ക്‌ലാന്റില്‍ നിന്നും ടോബി ഏബ്രഹാം, സ്റ്റാറ്റന്‍ഐലന്റില്‍ നിന്നും ഡെയ്‌സി തോമസ്‌, വെസ്റ്റ്‌ചെസ്റ്ററില്‍ നിന്നും ജോമി കുന്‍ജ്‌ എന്നിവരേയും അഡൈ്വസറി ബോര്‍ഡിലേക്ക്‌ ആനി പോള്‍, രാധാ ശ്രീകുമാര്‍, ഡോ. സോളിമോള്‍ കുരുവിള എന്നിവരേയും യോഗം തെരഞ്ഞെടുത്തു.

ഈവര്‍ഷത്തെ ഭരണസമിതിയിലേക്ക്‌ പ്രവര്‍ത്തനശേഷിയുള്ള യുവതലമുറയിലെ നഴ്‌സുമാര്‍ മുന്നോട്ടുവന്നതിലുള്ള സന്തോഷം പ്രകടിപ്പിക്കുകയും, അവരെ അഭിനന്ദനങ്ങള്‍ അറിയിക്കുകയും ചെയ്‌തു. നൈനാ കണ്‍വെന്‍ഷന്‌ എല്ലാവിധ പിന്തുണയും പ്രഖ്യാപിക്കുകയും കുടുതല്‍ അംഗങ്ങളെ സംഘടനയില്‍ ചേര്‍ക്കുന്നതിനുള്ള പ്രവര്‍ത്തനപരിപാടികള്‍ ഉദ്‌ഘാടനം ചെയ്യുകയും ചെയ്‌തു. കഴിഞ്ഞ ഭരണസമിതിയുടെ സ്‌തുത്യര്‍ഹമായ സേവനത്തിന്‌ പുതിയ സെക്രട്ടറി ഉഷാ ജോര്‍ജ്‌ നന്ദി രേഖപ്പെടുത്തുകയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്‌തു.

അസോസിയേഷന്റെ പ്രവര്‍ത്തനപരിപാടികള്‍, മെമ്പര്‍ഷിപ്പ്‌ അപേക്ഷാ ഫോറം എന്നിവ വെബ്‌സൈറ്റില്‍ നിന്നും ലഭിക്കുന്നതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: www.inany.org
ശോശാമ്മ ആന്‍ഡ്രൂസ്‌ ഇന്ത്യന്‍ നഴ്‌സസ്‌ അസോസിയേഷന്‍ ഓഫ്‌ ന്യൂയോര്‍ക്ക്‌ പ്രസിഡന്റ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക