Image

ഹസ്സാരെയുടെ സമരം അവസാനിപ്പിച്ചില്ലെങ്കില്‍ നഗ്‌നയാകുമെന്ന്‌ നടി സലീന

Published on 23 August, 2011
ഹസ്സാരെയുടെ സമരം അവസാനിപ്പിച്ചില്ലെങ്കില്‍ നഗ്‌നയാകുമെന്ന്‌ നടി സലീന
ഡല്‍ഹി: ലോക്‌പാല്‍ ബില്ലിനുവേണ്ടി സമരംനടത്തുന്ന അണ്ണാ ഹസാരെയുടെ സമരം അവസാനിപ്പിച്ചില്ലെങ്കില്‍ നഗ്‌ന നൃത്തമാടുമെന്ന്‌ പ്രശസ്‌ത നടിയും മോഡലുമായ സലീന വാലി ഖാന്‍ അറിയിച്ചു. പ്രശസ്‌തിയ്‌ക്ക്‌ വേണ്ടിയല്ല താനിങ്ങനെ ചെയ്യുന്നത്‌. മറ്റുള്ള മോഡലുകളെപ്പോലെ വിവാദങ്ങളില്‍ കുടുങ്ങി പ്രശസ്‌തി നേടാന്‍ തനിയ്‌ക്ക്‌ താത്‌പര്യമില്ല. സാധാരണ ജനങ്ങള്‍ക്ക്‌ വേണ്ടിയാണ്‌ ഞാനിത്‌ ചെയ്യുന്നത്‌ സലീന മിഡ്‌ ഡേ പത്രത്തിന്‌ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. നേരത്തെ ഒരു റേഷന്‍ കാര്‍ഡ്‌ എടുക്കുന്നതിന്‌ താന്‍ ഉദ്യോഗസ്ഥന്‌ 500 രൂപ കൈക്കൂലി നല്‍കി. അതുപോലെ നിരവധി തവണ താന്‍ ഉദ്യോഗസ്ഥരുടെ അഴിമതിക്ക്‌ ഇരയായിട്ടുണ്ടെന്നും നടി പറയുന്നു.

അതിനിടെ ബോളിവുഡ്‌ സിനിമാലോകവും ഹസ്സാരെയ്‌ക്ക്‌ പിന്തുണ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക