Image

ഹസാരെ സംഘവുമായി പ്രണബ് മുഖര്‍ജി ചര്‍ച്ച നടത്തും

Published on 23 August, 2011
ഹസാരെ സംഘവുമായി പ്രണബ് മുഖര്‍ജി ചര്‍ച്ച നടത്തും
ന്യൂഡല്‍ഹി: ജനലോക്പാല്‍ ബില്‍ വിഷയത്തില്‍ ഹസാരെ സംഘവുമായി ധനമന്ത്രി പ്രണബ് മുഖര്‍ജി ചര്‍ച്ച നടത്തും. ഹസാരെ സംഘവും നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദും നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച ധാരണ ഉണ്ടായത്. കോണ്‍ഗ്രസ് എം.പി സന്ദീപ് ദീക്ഷിതിന്റെ വസതിയിലാണ് ഹസാരെ സംഘവും സര്‍ക്കാരും തമ്മില്‍ ആദ്യമായി നേരിട്ട് ചര്‍ച്ച നടത്തിയത്.

തുടര്‍ ചര്‍ച്ചകളില്‍ സര്‍ക്കാര്‍ മധ്യസ്ഥനായി ധനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രണബ് മുഖര്‍ജിയെ നിയോഗിച്ചുവെന്ന് ഹസാരെ സംഘാംഗം അരവിന്ദ് കെജ്‌രിവാള്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഹസാരെ സംഘത്തെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുക്കേണ്ടത് ആരാണെന്ന് അണ്ണ ഹസാരെ തീരുമാനിക്കുമെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി. തങ്ങളുടെ ആവശ്യങ്ങള്‍ ചര്‍ച്ചയില്‍ ഉന്നയിച്ചുവെന്ന് കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ അണ്ണ ഹസാരെയുമായി സംസാരിച്ചശേഷം വെളിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക