Image

ടു.ജി അഴിമതി: പ്രധാനമന്ത്രിക്കെതിരെ കനിമൊഴി സിബിഐ കോടതിയില്‍ മൊഴി നല്‍കി

Published on 23 August, 2011
ടു.ജി അഴിമതി: പ്രധാനമന്ത്രിക്കെതിരെ കനിമൊഴി സിബിഐ കോടതിയില്‍ മൊഴി നല്‍കി
ന്യൂഡല്‍ഹി: ടു.ജി സ്‌പെക്ട്രം ലൈസന്‍സുകള്‍ ലേലം ചെയ്യാതെ വിതരണം ചെയ്യുന്നതിന് തീരുമാനിച്ചത് പ്രധാനമന്ത്രിയും ധനകാര്യമന്ത്രിയും ടെലികോം മന്ത്രിയും പങ്കെടുത്ത യോഗത്തിലാണെന്ന് ഡിഎംകെ രാജ്യസഭാംഗം കനിമൊഴി പ്രത്യേക സിബിഐ കോടതിയില്‍ മൊഴി നല്‍കി. ടു.ജി സ്‌പെക്ട്രം വിതരണത്തിന് അനുമതി നല്‍കുന്നതിനായി പ്രധാനമന്ത്രിയും ധനകാര്യമന്ത്രിയും ടെലികോം മന്ത്രിയും പങ്കെടുത്ത യോഗത്തിന്റെ മിനിട്‌സ് കനിമൊഴിയുടെ അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കി.

ഇടപാടില്‍ നഷ്ടമുണ്ടായിട്ടില്ലെന്ന് തെളിയിക്കാന്‍ പ്രധാനമന്ത്രിയെ സാക്ഷിയായി വിളിപ്പിക്കണമെന്നും കനിമൊഴിയുടെ അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടു. ടു.ജി ഇടപാടില്‍ 1.76 ലക്ഷം കോടി നഷ്ടം സംഭവിച്ചുവെന്ന സിഎജി റിപ്പോര്‍ട്ടിന് തെളിവുകളുടെ പിന്‍ബലമില്ലെന്നും റിപ്പോര്‍ട്ട് പാര്‍ലമെന്റ് അംഗീകരിക്കാനിരിക്കുന്നതേയുള്ളൂവെന്നും അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. ടു.ജി ഇടപാടില്‍ നഷ്ടമുണ്ടായിട്ടില്ലെന്നാണ് പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തിയിട്ടുള്ളതെന്നും കനിമൊഴിയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക