Image

വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ് പള്ളിയില്‍ എട്ടുനോമ്പാചരണം

വര്‍ഗീസ് പ്ലാമൂട്ടില്‍ Published on 23 August, 2011
വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ് പള്ളിയില്‍ എട്ടുനോമ്പാചരണം
ന്യൂയോര്‍ക്ക് : വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വിശുദ്ധ ദൈവമാതാവിന്റെ നാമത്തില്‍ നടത്തുന്ന എട്ടുനോമ്പാചരണത്തിനും പെരുനാളിനും ചെങ്ങന്നൂര്‍ ബഥേല്‍ മാര്‍ ഗ്രിഗോറിയോസ് അരമന പള്ളി വികാരിയും കോട്ടയം വൈദിക സെമിനാരി അധ്യാപകനും ഓര്‍ത്തഡോക്‌സ് സഭയുടെ വൈദിക സംഘം ജനറല്‍ സെക്രട്ടറിയും സുവിശേഷ പ്രാസംഗികനുമായ ഫാ. സജി അമയില്‍ നേതൃത്വം നല്‍കും. 28 മുതല്‍ സെപ്റ്റംബര്‍ നാലുവരെയാണ് എട്ടുനോമ്പാചരണം.

29 ഞായറാഴ്ച രാവിലെ ഒന്‍പതിന് പ്രഭാത നമസ്‌കാരം, 9.30ന് ഫാ. സജി വര്‍ഗീസ് അമയിലിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന, ആറിന് സന്ധ്യാ നമസ്‌കാരം, തുടര്‍ന്ന് സുവിശേഷ പ്രസംഗം. 29 തിങ്കളാഴ്ച മുതല്‍ സെപ്റ്റംബര്‍ രണ്ട് വെള്ളിയാഴ്ച വരെ രാവിലെ അഞ്ചിന് വിശുദ്ധ കുര്‍ബാന, പത്തിന് ധ്യാനപ്രസംഗം, 12ന് ഉച്ചനമസ്‌കാരം, മൂന്നിന് ധ്യാനപ്രസംഗം, ആറിന് സന്ധ്യാ നമസ്‌കാരം തുടര്‍ന്ന് സുവിശേഷ പ്രസംഗം എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്.

സെപ്റ്റംബര്‍ മൂന്ന് ശനിയാഴ്ച രാവിലെ ഒന്‍പതിന് പ്രഭാത നമസ്‌കാരം, 9.45ന് വിശുദ്ധ കുര്‍ബാന, മൂന്നിന് ധ്യാനം, കുമ്പസാരം, ആറിന് സന്ധ്യാ നമസ്‌കാരം, തുടര്‍ന്ന് സുവിശേഷ പ്രസംഗം. പെരുനാള്‍ ദിനമായ നാലിന് ഞായറാഴ്ച രാവിലെ ഒന്‍പതിന് പ്രഭാതനമസ്‌കാരം, 9.45ന് ഇടവക മെത്രാപ്പൊലീത്ത സഖറിയാ മാര്‍ നിക്കോളവോസിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന. ഫാ. സജി വര്‍ഗീസ് അമയില്‍ , ഇടവക വികാരി ഫാ. പൗലോസ് ടി. പീറ്റര്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും. 11.45ന് വൈറ്റ് പ്ലെയിന്‍സ് നഗരത്തിലൂടെ നടത്തുന്ന റാസ, ഒന്നിന് ആശീര്‍വാദം തുടര്‍ന്ന് സ്‌നേഹവിരുന്ന്.

എട്ടുനോമ്പാചരണത്തിന്റെ ഭാഗമായി നടക്കുന്ന വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതും ധ്യാനപ്രസംഗം, സുവിശേഷ പ്രസംഗം എന്നിവയെല്ലാം നയിക്കുന്നതും ഫാ. സജി വര്‍ഗീസ് അമയിലാണ്. കേരളത്തില്‍ അറിയപ്പെടുന്ന സുവിശേഷ പ്രാസംഗികനായ ഫാ. സജി വര്‍ഗീസ് അമയില്‍ ശാലോം ടിവിയില്‍ വചനശുശ്രൂഷയുടെ 45 എപ്പിസോഡുകള്‍ സംപ്രേക്ഷണം ചെയ്തിട്ടുണ്ട്. ആത്മീയ നവീകരണത്തിനും വിശുദ്ധീകരണത്തിനുമുള്ള അവസരമായി കണക്കിലെടുത്ത് ന്യൂയോര്‍ക്കിലും പരിസരങ്ങളിലുമുള്ള വിശ്വാസികള്‍ എട്ടുനോമ്പാചരണത്തിലും പെരുനാളിലും സംബന്ധിച്ച് വിശുദ്ധ ദൈവമാതാവിന്റെ മധ്യസ്ഥതയില്‍ അഭയം പ്രാപിച്ച് അനുഗ്രഹം പ്രാപിക്കണമെന്ന് വികാരി ഫാ. പൗലോസ് ടി. പീറ്റര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഫാ. പൗലോസ് ടി. പീറ്റര്‍ (വികാരി): 516 922 3127
ജോണ്‍ മാത്യു കുഴിയാഞ്ഞാല്‍ (ട്രഷറര്‍ ): 914 576 7383
വര്‍ഗീസ് പ്ലാമൂട്ടില്‍ (സെക്രട്ടറി): 201 385 6964

വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ് പള്ളിയില്‍ എട്ടുനോമ്പാചരണം വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ് പള്ളിയില്‍ എട്ടുനോമ്പാചരണം വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ് പള്ളിയില്‍ എട്ടുനോമ്പാചരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക