Image

രാജാവിനെതിരായ ആരോപണം തന്റെ അഭിപ്രായമല്ലെന്ന് വി.എസ്‌

Published on 23 August, 2011
രാജാവിനെതിരായ ആരോപണം തന്റെ അഭിപ്രായമല്ലെന്ന് വി.എസ്‌
തിരുവനന്തപുരം : തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണം കടത്തുന്നുവെന്നത് തന്റെ അഭിപ്രായമല്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ . തനിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പറയുകയാണ് ചെയ്തതെന്നും വി.എസ്.പറഞ്ഞു.

ക്ഷേത്രത്തിലെ സുരക്ഷാ ജീവനക്കാരായിരുന്ന വിമുക്തഭടന്‍മാരാണ് തനിക്ക് പരാതി നല്‍കിയത്. ഇവരെ അകാരണമായി ജോലിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു. ഇവരുടെ പരാതി സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും വി.എസ്.പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക