Image

അനധികൃത ഖനനം: യെദിയൂരപ്പയുടെ കുടുംബത്തിനെതിരെ കേസ്‌

Published on 22 August, 2011
അനധികൃത ഖനനം: യെദിയൂരപ്പയുടെ കുടുംബത്തിനെതിരെ കേസ്‌
ബാംഗ്ലൂര്‍: ഒന്നര കോടി രൂപയ്‌ക്ക്‌ ഭൂമി വാങ്ങി 20 കോടി രൂപയ്‌ക്ക്‌ ഖനന കമ്പനിക്ക്‌ മറിച്ചുവിറ്റുവെന്ന കേസില്‍ മുന്‍ കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയുടെ കുടുംബത്തിനെതിരെ ലോകായുക്ത കേസ്‌ രജിസ്റ്റര്‍ ചെയ്‌തു. യെദിയൂരപ്പയ്‌ക്കെതിരേ നേരത്തെ കേസ്‌ എടുത്തിരുന്നു. ഇപ്പോള്‍ മകന്‍ രാഘവേന്ദ്ര, വിജയേന്ദ്ര, മരുമകന്‍ സോഹന്‍കുമാര്‍ എന്നിവര്‍ക്കെതിരെയാണ്‌ കേസ്‌ എടുത്തത്‌.

ഒന്നര കോടിയ്‌ക്ക്‌ ഭൂമി വാങ്ങി 20 കോടി രൂപയ്‌ക്ക്‌ ഖനന കമ്പനിക്ക്‌ മറിച്ചുവിറ്റുവെന്നാണ്‌ കേസ്‌. ഇവരുടെ നേതൃത്വത്തിലുള്ള ഷിമോഗയിലെ പ്രേരണ എജ്യുക്കേഷന്‍ ട്രസ്റ്റിന്‌ സൗത്ത്‌ വെസ്റ്റ്‌ മൈനിങ്‌ കമ്പനി പത്ത്‌ കോടി രൂപ നല്‍കുകയും കൂടാതെ ഖനന കമ്പനികള്‍ക്ക്‌ ലൈസന്‍സ്‌ പുതുക്കിയതിലും മറ്റുമായി മുഖ്യമന്ത്രിയുടെ കുടുംബം കോടിക്കണക്കിന്‌ രൂപയുടെ നേട്ടമുണ്ടാക്കിയെന്നും കണ്ടെത്തിയിട്ടുണ്ട്‌. അഴിമതി നിരോധന നിയമപ്രകാരം കേസ്‌ രജിസ്റ്റര്‍ ചെയ്‌തതായി പോലീസും അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക