Image

സ്റ്റാര്‍ സിംഗര്‍ യു.എസ്‌.എ. 2010-11 സെമി ഫൈനല്‍ മത്സരം ആഗസ്റ്റ്‌ 27 ശനിയാഴ്‌ച

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 22 August, 2011
സ്റ്റാര്‍ സിംഗര്‍ യു.എസ്‌.എ. 2010-11 സെമി ഫൈനല്‍ മത്സരം ആഗസ്റ്റ്‌ 27 ശനിയാഴ്‌ച
ന്യൂയോര്‍ക്ക്‌: ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റി ഓഫ്‌ യോങ്കേഴ്‌സിന്റെ (ഐ.എ.എം.സി.വൈ) ബാനറില്‍ ഇന്ത്യാനെറ്റ്‌ യു.എസ്‌.എ. നടത്തുന്ന, സ്റ്റാര്‍ സിംഗര്‍ യു.എസ്‌.എ. 2010-11ന്റെ സെമി ഫൈനല്‍ മത്സരം ആഗസ്റ്റ്‌ 27 ശനിയാഴ്‌ച രാവിലെ 11 മണിക്ക്‌ യോങ്കേഴ്‌സ്‌ യുണൈറ്റഡ്‌ മെത്തഡിസ്റ്റ്‌ ചര്‍ച്ച്‌ ഓഡിറ്റോറിയത്തില്‍വച്ച്‌ നടത്തുന്നതാണ്‌.

എലിമിനേഷനു ശേഷം സുരാജ്‌ പോള്‍, പ്രസാദ്‌ പകിടീരി, അജിത്‌ നായര്‍, യോഹന്നാന്‍ ചാക്കോ, രാജു തോമസ്‌, എയ്‌മി ജോര്‍ജ്ജ്‌, മനോജ്‌ അലക്‌സ്‌, സാജു കോയിത്തറ എന്നീ എട്ട്‌ മത്സരാര്‍ത്ഥികളുമായി സ്റ്റാര്‍ സിംഗര്‍ യു.എസ്‌.എ.2010-2011 വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്‌. സംഗീത തല്‌പരരായ അമേരിക്കന്‍ മലയാളികള്‍ക്കുവേണ്ടി നടത്തുന്ന ഈ മത്സരം, 2011 ഡിസംബറില്‍ അവസാനിക്കുമെന്ന്‌ ഇന്ത്യാനെറ്റ്‌ യു.എസ്‌.എ.യുടേയും സ്റ്റാര്‍ സിംഗര്‍ യു.എസ്‌.എ.യുടേയും ചെയര്‍മാനും മാനേജിംഗ്‌ ഡയറക്ടറുമായ ഏലിയാസ്‌ ടി. വര്‍ക്കി അറിയിച്ചു.

മത്സരങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ www.starsingerusa.com എന്നവെബ്‌സൈറ്റിലൂടെ കാണാന്‍ കഴിയുന്നതാണ്‌.മത്സരാര്‍ത്ഥികള്‍്‌ക്കുവേണ്ടി വോട്ടു ചെയ്യാനുള്ള സംവിധാനവും വെബ്‌സൈറ്റില്‍ ഒരുക്കിയിട്ടുണ്ട്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫോണ്‍ 914 481 7676. ഇ-മെയില്‍ starsingerusa@gmail.com.
സ്റ്റാര്‍ സിംഗര്‍ യു.എസ്‌.എ. 2010-11 സെമി ഫൈനല്‍ മത്സരം ആഗസ്റ്റ്‌ 27 ശനിയാഴ്‌ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക