Image

വി.എസിനും മകനും ലോകായുക്ത നോട്ടീസ്

Published on 25 May, 2011
വി.എസിനും മകനും ലോകായുക്ത നോട്ടീസ്
തിരുവനന്തപുരം: മുന്‍ മുഖ്യമന്ട്രി വിഎസ് അച്യുതാനന്ദനും മകന്‍ അരുണ്‍കുമാറിനെതിരേ ലോകായുക്ത നോട്ടീസ് അയച്ചു. ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് ജീവനക്കാരെ അരുണ്‍കുമാര്‍ ഡയറക്ടറായ സ്ഥാപനത്തില്‍ പരിശീലനത്തിന് അയച്ച് സാമ്പത്തീക നഷ്ടമുണ്ടാക്കിയെന്ന പരാതിയിലാണ് നോട്ടീസ്. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെയും അഡീഷണല്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെയുമാണ് പരിശീലനത്തിന് അയച്ചത്. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഇവര്‍ക്ക് സൗജന്യ പരിശീലനം ലഭ്യമാകുമെന്നിരിക്കെയാണ് ഇങ്ങനെ ചെയ്തതെന്നും നോട്ടീസില്‍ പറയുന്നു. മുന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ കെ.ജി. പ്രേംശങ്കറിനും നോട്ടീസ് അയച്ചിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക