Image

15 തോക്കുകളുമായി കള്ളക്കടത്ത്‌ സംഘത്തിലെ ദമ്പതികളെ പിടികൂടി

Published on 21 August, 2011
15 തോക്കുകളുമായി കള്ളക്കടത്ത്‌ സംഘത്തിലെ ദമ്പതികളെ പിടികൂടി
ലഖ്‌നൗ: 15-ഓളം തോക്കുകളും നിരവധി ആയുധങ്ങളുമായി കള്ളക്കടത്ത്‌ സംഘത്തിലെ ദമ്പതികളെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ഉത്തര്‍പ്രദേശിലെ ഫിറോസബാദ്‌ ജില്ലയില്‍ വെച്ചാണ്‌ ഇവര്‍ അറസ്റ്റിലായത്‌. സംഘാംഗങ്ങള്‍ക്ക്‌ ആയുധങ്ങള്‍ എത്തിച്ചുകൊടുക്കാനായി എത്തിയ വേളയിലാണ്‌ ഇവര്‍ അറസ്റ്റിലാകുന്നത്‌. നാല്‌ വര്‍ഷമായി വിവിധ സംസ്ഥാനങ്ങളിലായി ഇവര്‍ ആയുധകടത്ത്‌ നടത്തിവരികയായിരുന്നുവെന്ന്‌ പ്രാഥമിക അന്വേഷണത്തില്‍ മനസ്സിലായതായി പൊലീസ്‌ പറഞ്ഞു. കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുവരുന്നതായി പോലീസ്‌ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക