Image

സിഖ്‌ വിരുദ്ധ കലാപം: മന്ത്രി കമല്‍നാഥിന്റെ ഹര്‍ജി സെപ്‌റ്റം. 21 ന്‌ പരിഗണിക്കും

Published on 21 August, 2011
സിഖ്‌ വിരുദ്ധ കലാപം: മന്ത്രി കമല്‍നാഥിന്റെ ഹര്‍ജി സെപ്‌റ്റം. 21 ന്‌ പരിഗണിക്കും
ന്യൂയോര്‍ക്ക്‌: 1984ലെ സിഖ്‌ വിരുദ്ധ കലാപത്തിനിടെ ഡല്‍ഹിയിലെ ഗുരുദ്വാര ആക്രമിച്ചതില്‍ കമല്‍നാഥിനും പങ്കുണ്ടെന്നാരോപിച്ചുള്ള കേസില്‍ നിന്നൊഴിവാകുന്നതിന്‌ നയതന്ത്ര പരിരക്ഷ വേണമെന്ന ഇന്ത്യന്‍ നഗരവികസന കാര്യമന്ത്രി കമല്‍നാഥിന്റെ ഹര്‍ജി ന്യൂയോര്‍ക്ക്‌ കോടതി സപ്‌റ്റംബര്‍ 21 ന്‌ പരിഗണിക്കും.

യു.എസ്‌. ഫെഡറല്‍ കോടതി ജഡ്‌ജി റോബര്‍ട്ട്‌ ഡബ്ല്യു.സ്വീറ്റാണ്‌ കമല്‍നാഥില്‍ നിന്ന്‌ നേരിട്ട്‌ വാദം കേള്‍ക്കുക. ന്യൂയോര്‍ക്ക്‌ ആസ്ഥാനമായുള്ള സിഖ്‌ ഫോര്‍ ജസ്റ്റിസ്‌ എന്ന മനുഷ്യാവകാശ സംഘടനയാണ്‌ ആക്രമണത്തില്‍ കമല്‍നാഥിനും പങ്കുണ്ടെന്നാരോപിച്ച്‌ പരാതി നല്‍കിയത്‌. ഹര്‍ജി പരിഗണിച്ച കോടതി കമല്‍നാഥിനു നോട്ടീസയയ്‌ക്കുകയും ചെയ്‌തു. ഇതേത്തുടര്‍ന്നാണ്‌ നയതന്ത്ര പരിരക്ഷയുണ്ടെന്ന വാദവുമായി കമല്‍നാഥ്‌ കോടതിയെ സമീപിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക