Image

തീനാളങ്ങള്‍ ഏറ്റുവാങ്ങി; ജോണ്‍സണ്‍മാസ്റ്റര്‍ക്ക്‌ നാടിന്റെ വിട

Published on 20 August, 2011
തീനാളങ്ങള്‍ ഏറ്റുവാങ്ങി; ജോണ്‍സണ്‍മാസ്റ്റര്‍ക്ക്‌ നാടിന്റെ വിട
തൃശൂര്‍: അനശ്വരഗാനങ്ങള്‍ക്ക്‌ സംഗീതംപകര്‍ന്ന സംഗീതസംവിധായകന്‍ ജോണ്‍സണ്‍ മാസ്‌റ്റര്‍ക്ക്‌ നാടിന്റെ വിട. ഇന്ന്‌ വൈകുന്നേരം 4.30-ന്‌ നെല്ലിക്കുന്ന്‌ സെന്റ്‌ സെബാസ്‌റ്റിയന്‍സ്‌ പള്ളി സെമിത്തേരിയില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടത്തി. ചെന്നൈയിലെ കാട്ടുപാക്കത്തുള്ള വീട്ടില്‍നിന്നും ഇന്നലെ രാത്രി ഒമ്പതരയോടെയാണ്‌ തൃശൂര്‍ നെല്ലിക്കുന്നത്തുള്ള വീട്ടിലേക്ക്‌ മൃതദേഹമെത്തിച്ചത്‌.

രാവിലെ തൃശൂര്‍ സംഗീതനാടക അക്കാദമിയില്‍ ജോണ്‍സന്റെ മൃതദേഹം പൊതുദര്‍ശനത്തിനുവച്ചു. ഗാനഗന്ധര്‍വന്‍ കെ.ജെ. യേശുദാസ്‌, സംഗീതസംവിധായകരായ അര്‍ജുനന്‍ മാസ്റ്റര്‍, ഔസേപ്പച്ചന്‍, വിദ്യാധരന്‍ മാസ്‌റ്റര്‍, രാജാമണി, സിനിമാതാരങ്ങളായ മുകേഷ്‌, ശ്രീനിവാസന്‍, അശോകന്‍, പി.സി. ചാക്കോ എംപി എന്നിവരും നിരവധി പ്രമുഖരും പങ്കെടുത്തു. മന്ത്രി കെ. ബാബു സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച്‌ അന്തിമോപചാര്‍മര്‍പ്പിക്കാനെത്തിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക