Image

ശക്തമായ ലോക്പാല്‍ ബില്ല്: ചര്‍ച്ചയ്ക്ക് തയാറെന്ന് പ്രധാനമന്ത്രി

Published on 20 August, 2011
ശക്തമായ ലോക്പാല്‍ ബില്ല്: ചര്‍ച്ചയ്ക്ക് തയാറെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: അഴിമതി തടയാനായി ശക്തമായ ലോക്പാല്‍ ബില്ല് രൂപീകരിക്കുന്നതിനായി ചര്‍ച്ചയ്ക്ക് തയാറാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. രാഷ്ട്രീയ സമവായമാണ് ഇതിനായി വേണ്ടതെന്നും നിയമനിര്‍മാണത്തിന് സമയമെടുക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡല്‍ഹിയില്‍ പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ കരട് രൂപീകരണ യോഗത്തില്‍ പങ്കെടുത്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതാദ്യമായിട്ടാണ് സര്‍ക്കാര്‍ ശക്തമായ ലോക്പാല്‍ ബില്ല് രൂപീകരിക്കുന്നതിന് അനുകൂല അഭിപ്രായം പ്രകടിപ്പിക്കുന്നത്. എന്നാല്‍ അന്നാ ഹസാരെയുടെ നേതൃത്വത്തിലുള്ള പൗരസമൂഹ പ്രതിനിധികള്‍ ഉന്നയിക്കുന്ന വ്യവസ്ഥകള്‍ അതേപടി ഉള്‍പ്പെടുത്തുമോയെന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പ്രധാനമന്ത്രി ഒന്നും വ്യക്തമാക്കിയിട്ടില്ല. ഓഗസ്റ്റ് 30 നകം ബില്ല് പാസാക്കണമെന്ന പൗരസമൂഹ പ്രതിനിധികളുടെ ആവശ്യം ചൂണ്ടിക്കാട്ടിയപ്പോള്‍ വിവാദമാകുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്താന്‍ താനില്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. ചര്‍ച്ചകള്‍ക്ക് ശേഷം സ്ഥിതിയില്‍ മാറ്റമുണ്ടാകുമെന്നും പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക