Image

വിഎസിന്റെ ആരോപണത്തോട് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്ന് ഉത്രാടം തിരുനാള്‍

Published on 20 August, 2011
വിഎസിന്റെ ആരോപണത്തോട് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്ന് ഉത്രാടം തിരുനാള്‍

വിഎസിന്റെ ആരോപണത്തോട് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്ന് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ. സമയമാകുമ്പോള്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു

 

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വര്‍ണം ഉത്രാടം തിരുനാള്‍ കടത്തി: വി.എസ്.

തിരുവനന്തപുരം : ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് മുന്‍പ് എല്ലാ ദിവസവും പായസത്തിന്റെ മറവില്‍ കടത്തിയത് സ്വര്‍ണമായിരുന്നുവെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ വിചാരിച്ചാല്‍ ഏത് അറയും തുറക്കാം. സുപ്രീം കോടതി വിധി വന്നപ്പോഴാണ് ദേവപ്രശ്‌നമെന്ന സൂക്കേടുമായി കോടതി നിയോഗിച്ച കമ്മീഷനെ ഭീഷണിപ്പെടുത്താന്‍ മാര്‍ത്താണ്ഡവര്‍മ്മ രംഗത്തെത്തിയതെന്ന് വി.എസ് ആരോപിച്ചു. നിധി വിഷയത്തില്‍ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ ഡബിള്‍റോള്‍ കളിയിക്കുകയാണ്. രാജകുടുംബം പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സമ്പത്ത് കട്ടുമുടിക്കുകയായിരുന്നു. രാജഭരണം 1947 ഓഗസ്റ്റ് 15 അവസാനിച്ചു. അതിന് ശേഷം രാജാവെന്ന് പറഞ്ഞ് ഇവരെ ഉയര്‍ത്തികൊണ്ട് നടക്കേണ്ട ആവശ്യമില്ല. ക്ഷേത്രത്തിലെ സമ്പത്ത് നഷ്ടപ്പെട്ടിട്ടു
ണ്ടെങ്കില്‍ അതിന് ഉത്തരവാദി രാജകുടുംബമാണ്.

സ്വര്‍ണം കടത്തുന്നത് തടയാന്‍ ശ്രമിച്ചതിന് ക്ഷേത്രത്തിലെ ശാന്തിക്കാരനായ ആളെ തിളച്ചവെള്ളമൊഴിച്ച് വധിക്കാന്‍ ശ്രമിച്ചു. ഈ ശാന്തിക്കാരനാണ് തന്നോട് വിവരങ്ങള്‍ പറഞ്ഞത്. അദ്ദേഹം ഇപ്പോഴും ജീവിച്ചിരിപ്പുണ്‌ടെന്നും വി.എസ് പറഞ്ഞു.

ക്ഷേത്രത്തിലെ മുതല്‍ കട്ടുമുടിക്കാതെ ഇനിയെങ്കിലും സംരക്ഷിക്കണം. നിധിശേഖരം നഷ്ടപ്പെട്ടിട്ടു
ണ്ടെങ്കില്‍ ഇതേക്കുറിച്ച് മാധ്യമങ്ങള്‍ അന്വേഷിക്കണമെന്നും വി.എസ്.അച്യുതാനന്ദന്‍ തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പത്മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് ഇതുസംബന്ധിച്ച വി.എസിന്റെ പരാമര്‍ശങ്ങള്‍ വന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക