Image

ശാലേം പെന്തക്കോസ്തല്‍ ടാബര്‍നാക്കിള്‍ ശുശ്രൂഷകനായി പാസ്റ്റര്‍ ജോര്‍ജ് മോനച്ചന്‍ നിയമിതനായി

Published on 20 August, 2011
ശാലേം പെന്തക്കോസ്തല്‍ ടാബര്‍നാക്കിള്‍ ശുശ്രൂഷകനായി പാസ്റ്റര്‍ ജോര്‍ജ് മോനച്ചന്‍ നിയമിതനായി
ന്യുയോര്‍ക്ക് : ഡാലസ് ഐപിസി ഹെബ്രോന്‍ സഭയുടെ പാസ്റ്ററായിരുന്ന പാസ്റ്റര്‍ ജോര്‍ജ് മോനച്ചന്‍ ന്യുയോര്‍ക്ക് എല്‍മണ്ടിലെ ശാലേം പെന്തക്കോസ്തല്‍ ടാബര്‍നാക്കിള്‍ സഭയുടെ ശുശ്രൂഷകനായി ചുമതലയേറ്റു.

ആഗസ്റ്റ് ഏഴ് ഞായറാഴ്ച നടന്ന ആരാധനയില്‍ പാസ്റ്റര്‍ മാത്യു സാമുവല്‍ നിയുക്ത ശുശ്രൂഷകനെ സമര്‍പ്പിച്ച് പ്രാര്‍ഥന നടത്തി സഭാപരിപാലനത്തിനു നിയോഗിച്ചു.

സഭയുടെ സഹ ശുശ്രൂഷകന്മാര്‍ ശുശ്രൂഷയ്ക്ക് നേതൃത്വം വഹിച്ചു. സഭാ സെക്രട്ടറി മോന്‍സി ജോര്‍ജ്, ബ്ര.കുഞ്ഞുമോന്‍ സാമുവ
ല്‍ ‍, സോണി വര്‍ഗീസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

 പാസ്റ്റര്‍ ജോര്‍ജ് മോനച്ചന്റെ ഫോണ്‍ : 972 904 0994

വാര്‍ത്ത അയച്ചത് : നിബു വെള്ളവന്താനം
ശാലേം പെന്തക്കോസ്തല്‍ ടാബര്‍നാക്കിള്‍ ശുശ്രൂഷകനായി പാസ്റ്റര്‍ ജോര്‍ജ് മോനച്ചന്‍ നിയമിതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക