Image

9 ശതമാനം വളര്‍ച്ച കൈവരിക്കണമെങ്കില്‍ കടുത്ത തീരുമാനങ്ങള്‍ വേണ്ടിവരും: പ്രധാനമന്ത്രി

Published on 20 August, 2011
9 ശതമാനം വളര്‍ച്ച കൈവരിക്കണമെങ്കില്‍ കടുത്ത തീരുമാനങ്ങള്‍ വേണ്ടിവരും: പ്രധാനമന്ത്രി
ഡല്‍ഹി: അടുത്ത പഞ്ചവത്സര പദ്ധതിക്കാലയളവില്‍ രാജ്യം ഒന്‍പത് ശതമാനം വളര്‍ച്ച കൈവരിക്കണമെങ്കില്‍ കടുത്ത തീരുമാനങ്ങള്‍ നടപ്പിലാക്കേണ്ടിവരുമെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ കരട് രൂപീകരണത്തിനുള്ള ആസൂത്രണ കമ്മീഷന്‍ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഇതിനായി സര്‍ക്കാര്‍ പദ്ധതികള്‍ കൂടുതല്‍ ഫലപ്രദമായി നടപ്പാക്കാനുള്ള ആസൂത്രണവും ഭരണമികവും പ്രാവര്‍ത്തികമാക്കേണ്ടതുണ്ട്. പതിനൊന്നാം പദ്ധതിയില്‍ കാര്‍ഷിക വളര്‍ച്ച 3.3 ശതമാനത്തിന് അടുത്തെത്തിയതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇത് നാല് ശതമാനത്തിലെത്തിക്കേണ്ടതിന്റെ ആവശ്യകതയും പ്രധാനമന്ത്രി യോഗത്തില്‍ ഉന്നയിച്ചു. 2012 മുതല്‍ 2017 വരെയാണ് അടുത്ത പഞ്ചവത്സരക്കാലയളവ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക