Image

റൗഫുമായി പാര്‍ട്ടിക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് വി.എസ്

Published on 20 August, 2011
റൗഫുമായി പാര്‍ട്ടിക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് വി.എസ്
തിരുവനന്തപുരം : റൗഫുമായി താന്‍ നടത്തിയ കൂടിക്കാഴ്ചയില്‍ പാര്‍ട്ടിക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്‌തെന്ന ആരോപണം വി.എസ് അച്യുതാനന്ദന്‍ നിഷേധിച്ചു. റൗഫിനെ ഭീഷണിപ്പെടുത്താന്‍ കുഞ്ഞാലിക്കുട്ടിയെപ്പോലുളളവര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. തന്റെ ജീവന് ഭീഷണിയുള്ളതായി റൗഫ് പറഞ്ഞിരുന്നു. ഇക്കാര്യങ്ങള്‍ എഴുതിതന്നാല്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യാമെന്ന് പറയുകമാത്രമായിരുന്നു താന്‍ ചെയ്തതെന്നും വി.എസ് തിരുവനന്തപുരത്ത് പറഞ്ഞു.

സിപിഎം നേതാക്കള്‍ക്കെതിരേ കേസ് നല്‍കണമെന്ന് വി.എസ് പറഞ്ഞതായി റൗഫ് വെളിപ്പെടുത്തുന്ന ഫോണ്‍ സന്ദേശം പുറത്തുവന്നിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് റൗഫ് അങ്ങനെ പറയുമെന്ന് തനിക്ക് തോന്നുന്നില്ലെന്നായിരുന്നു വി.എസിന്റെ മറുപടി. കേസുകള്‍ വഴിതിരിച്ചുവിടാനുള്ള ജാലവിദ്യയാണിതെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക