ഹൂസ്റ്റണ്‍ : ലോകപ്രശസ്ത മാന്ത്രികന് പ്രൊഫ.ഗോപിനാഥ് മുതുകാടും സംഘവും
പുതുപുത്തന്‍ കാഴ്ചകളൊരുക്കി ഇന്ദ്രജാലപ്രകടനവുമായി ഹൂസ്റ്റണില്‍
എത്തുന്നു.
ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ പള്ളിയുടെ ആഭിമുഖ്യത്തില്‍
നടത്തുന്ന “വിസ്മയം - 2011” മെഗാ സ്റ്റേജ് ഷോ സെപ്റ്റംബര്‍ 18-ാം തീയതി
ഞായര്‍ വൈകീട്ട് 6മണിയ്ക്കും സ്റ്റാഫോര്‍ഡ് ഇമ്മാനുവേല്‍ സെന്റര്‍
ഓഡിറ്റോറിയത്തില്‍ ആണ് അരങ്ങേറുന്നത്.
2011 ലെ ഇന്റര്‍നാഷണല്‍ മജീഷ്യന്‍ സൊസൈറ്റിയുടെ മെര്ലിന് അവാര്‍ഡ്
കരസ്ഥമാക്കിയ അദ്ദേഹത്തിന്റെ മായാജാലവിദ്യകള്‍ ഹൂസ്റ്റണ്‍ നിവാസികള്‍ക്ക്
കാണുവാന്‍ അവസരം വന്നു ചേര്‍ന്നിരിയ്ക്കുകയാണ്.
പ്രൊഫ. മുതുകാടിനു പുറമേ തെന്നിന്ത്യന്‍ ചലചിത്ര പിന്നണി ഗായിക ജ്യോത്സന,
ഗായകന് രമേശ്ബാബു ഹാസ്യരാജാക്കന്മാരായ പ്രശാന്ത് പുന്നപ്ര, മനോജ്
ഗിന്നസ്, ശ്രുതി ലക്ഷ്മി എന്നിവരും ചേര്‍ന്നൊരുക്കുന്ന ദൃശ്യവിരുന്ന്
കാണികളില്‍ വിസ്മയം പകരും. 'വിസ്മയം 2011' ന്റെ ടിക്കറ്റുകള്‍ക്കും
കൂടുതല്‍ വിവരങ്ങള്‍ക്കും ജോസ് ജോര്‍ജ് ( കോ-ഓഡിനേറ്റര്‍ ) 281 704 3538,
ബിജു കോട്ടയം ( കോ-ഓഡിനേറ്റര്‍ ) 832 656 1836