Image

കാര്‍ത്തികേയന്‍ സ്‌പീക്കര്‍ ആയേക്കും

Published on 25 May, 2011
കാര്‍ത്തികേയന്‍ സ്‌പീക്കര്‍ ആയേക്കും
തിരുവനന്തപുരം: ജി. കാര്‍ത്തികേയന്‍ കോണ്‍ഗ്രസിന്റെ സ്‌പീക്കര്‍ സ്ഥാനാര്‍ത്ഥിയായേക്കും. മെയ്‌ രണ്ടിനാണ്‌ തെരഞ്ഞെടുപ്പ്‌. എന്നാല്‍ ഡപ്യൂട്ടി സ്‌പീക്കര്‍ തിരഞ്ഞെടുപ്പ്‌ പിന്നീടേ നടക്കാനിടയുള്ളു. തിരഞ്ഞെടുക്കപ്പെടുന്ന സ്‌പീക്കറുടെ മേല്‍നോട്ടത്തിലാണു ഡപ്യൂട്ടി സ്‌പീക്കറെ നിശ്‌ചയിക്കുന്നത്‌ എന്നതാണു കാരണം. ആംഗ്ലോ ഇന്ത്യന്‍ നോമിനിയായി ലൂഡി ലൂയിസിനെക്കൂടി തിരക്കിട്ടു മന്ത്രിസഭ നിര്‍ദേശിച്ചതോടെ സഭയിലെ യുഡിഎഫ്‌ അംഗങ്ങളുടെ എണ്ണം 73 ആകും. മുഴുവന്‍ അംഗങ്ങളും സഭയിലെത്തി വോട്ട്‌ ചെയ്‌താല്‍ 71 പേരുടെ വോട്ട്‌ കിട്ടിയാല്‍ മാത്രമേ യുഡിഎഫ്‌ സ്‌ഥാനാര്‍ഥി തിരഞ്ഞെടുക്കപ്പെടുകയുള്ളു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക