Image

അര്‍ബുദ ബോധവത്‌കരണം: ഇനാം ധനസഹായം നല്‍കി

ജോയിച്ചന്‍ പുതുക്കുളം Published on 20 August, 2011
അര്‍ബുദ ബോധവത്‌കരണം: ഇനാം ധനസഹായം നല്‍കി
ഡിട്രോയിറ്റ്‌: മുകേഷ്‌ ഫൗണ്ടേഷനുമായി സഹകരിച്ച്‌ ഡിട്രോയിറ്റ്‌ കേരളാ ക്ലബും, ഇന്ത്യന്‍ നഴ്‌സസ്‌ അസോസിയേഷനും മറ്റുള്ളവരുടേയും സഹകരണത്തില്‍ നടത്തിയ അര്‍ബുദ ബോധവത്‌കരണ സന്ദേശയാത്ര വന്‍ വിജയമായിരുന്നു.

പ്രശസ്‌ത സിനിമാതാരം മുകേഷ്‌ ഉദ്‌ഘാടനം ചെയ്‌ത ഈ സന്ദേശ, ധനസമാരഹണ യാത്രയില്‍ ഭാഗഭാക്കാകുവാന്‍ സാധിച്ചതില്‍ തങ്ങള്‍ സംതൃപ്‌തരാണെന്ന്‌ ഇനാം ഭാരവാഹികള്‍ അറിയിച്ചു. ഈ ആവശ്യത്തിലേക്ക്‌ ഇനാം സമാഹരിച്ച രണ്ടായിരം ഡോളര്‍ കേരളാ ക്ലബ്‌ പ്രസിഡന്റ്‌ ബൈജു എം. പണിക്കരേയും മറ്റ്‌ ഭാരവാഹികളേയും ഏല്‍പിച്ചു.

നഴ്‌സസ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ സോഫി വര്‍ഗീസ്‌, വൈസ്‌ പ്രസിഡന്റ്‌ തോമസ്‌ കുര്യന്‍, സെക്രട്ടറി ജെയ്‌നാ ഇലക്കാട്ട്‌, ജോയിന്റ്‌ സെക്രട്ടറി സിനു വര്‍ഗീസ്‌, ട്രഷറര്‍ എല്‍സി തോമസ്‌ എന്നിവരും മറ്റ്‌ അസോസിയേഷന്‍ അംഗങ്ങളും സന്ദേശയാത്രയില്‍ പങ്കെടുക്കുകയും എല്ലാവിധ പിന്തുണയും പ്രോത്സാഹനവും നല്‍കുകയുണ്ടായി. ഈ ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ സഹകരിക്കുവാന്‍ തങ്ങള്‍ക്ക്‌ അവസരം നല്‍കിയ കേരളാ ക്ലബ്‌ ഭാരവാഹികള്‍ക്കും, സഹകരിച്ച മറ്റെല്ലാ ഇനാം ഭാരവാഹികള്‍ക്കും പ്രത്യേകം നന്ദി അറിയിച്ചു. പി.ആര്‍.ഒ അന്നമ്മ മാത്യു അറിയിച്ചതാണിത്‌.
അര്‍ബുദ ബോധവത്‌കരണം: ഇനാം ധനസഹായം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക