Image

അഭിവന്ദ്യ സക്കറിയാസ്‌ മാര്‍ നിക്കൊളാവോസ്‌ തിരുമേനിയുടെ പിറന്നാള്‍ ന്യൂയോര്‍ക്കില്‍ ആഘോഷിച്ചു

എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ Published on 19 August, 2011
അഭിവന്ദ്യ സക്കറിയാസ്‌ മാര്‍ നിക്കൊളാവോസ്‌ തിരുമേനിയുടെ പിറന്നാള്‍ ന്യൂയോര്‍ക്കില്‍ ആഘോഷിച്ചു
ന്യൂയോര്‍ക്ക്‌: മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ നോര്‍ത്ത്‌ ഈസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്താ അഭി. സക്കറിയാസ്‌ മാര്‍ നിക്കൊളാവോസിന്റെ അമ്പത്തിരണ്ടാം പിറന്നാള്‍ ന്യൂയോര്‍ക്കില്‍ മട്ടണ്‍ ടൗണിലുള്ള ഭദ്രാസന അരമനയില്‍ വച്ച്‌ ആഘോഷിച്ചു. ഓഗസ്സ്‌ 17-ന്‌ കേരളത്തില്‍ നിന്നും അരമനയില്‍ മടങ്ങിയെത്തിയ അഭി. തിരുമേനിയെ അപ്രതീക്ഷിതമായ ഒരു പിറന്നാള്‍ ആഘോഷമാണു്‌ വരവേറ്റത്‌.

സന്ധ്യാനമസ്‌ക്കാരത്തെത്തുടര്‍ന്നു്‌ ജന്മദിനാശംസാ സമ്മേളനം നടത്തി. വൈദികര്‍, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍, മലങ്കരസഭാ മാനേജിംഗ്‌ കമ്മറ്റി അംഗങ്ങള്‍, മറ്റ്‌ ഇടകകളില്‍ നിന്നും എത്തിച്ചേര്‍ന്ന നിരവധിപ്പേര്‍ സമ്മേളനത്തിനു മാറ്റു കൂട്ടി. അരമന ചാന്‍സലര്‍ റവ. ഫാ. തോമസ്‌ പോള്‍ സ്വാഗത പ്രസംഗം നടത്തി. മി. അലക്‌സ്‌ പോള്‍ പ്രാര്‍ത്ഥനാഗാനം ആലപിച്ചു.

ഭദ്രാസന വൈദിക സെക്രട്ടറി വെരി. റവ. ഡോ. യോഹന്നാന്‍ ശങ്കരത്തില്‍ കോറെപ്പിസ്‌ക്കോപ്പാ, കേരളത്തില്‍ നിന്നും എത്തിച്ചേര്‍ന്ന മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭാ അഖില മലങ്കര വൈദിക സംഘം ജനറല്‍ സെക്രട്ടറി റവ. ഫാ. തോമസ്‌ വര്‍ഗീസ്‌ അമയില്‍, കേരളത്തില്‍ നിന്നെത്തിയ എം.ജി.ഒ.സി.എസ്‌.എം. ജനറല്‍ സെക്രട്ടറി റവ. ഫാ. വര്‍ഗീസ്‌ വര്‍ഗീസ്‌, സഭാ മാനേജിങ്‌ കമ്മറ്റി അംഗം മി. ഫിലിപ്പോസ്‌ ഫിലിപ്പ്‌, ഭദ്രാസന കൗണ്‍സില്‍ അംഗം മി. പോള്‍ കറുകപ്പള്ളി, വനിതകളെ പ്രതിനിധീകരിച്ച്‌ ശ്രീമതി. എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

അഭിവന്ദ്യ നിക്കൊളാവോസ്‌ തിരുമേനി സമുചിതമായി മറുപടി പറഞ്ഞു. ഓഗസ്റ്റ്‌ 13 നായിരുന്നു ജന്മദിനം. ആ ദിവസം മുഴുവനും കോലഞ്ചേരിയില്‍ വിശ്രമജീവിതം നയിക്കുന്ന അഭി. മത്യൂസ്‌ മാര്‍ ബര്‍ണബാസ്‌ തിരുമേനിയോടൊപ്പം ചെലവഴിച്ച സന്തോഷകരമായ നിമിഷങ്ങളെ അനുസ്‌മരിച്ചു. മലങ്കരസഭയിലെ ഏറ്റവും സമാധാനപരമായ ഭദ്രാസനമാണു്‌ ഈ ഭദ്രാസനമെന്നു്‌ തിരുമേനി എടുത്തുപറഞ്ഞു.

പൊതുസമ്മേളനത്തിനുശേഷം അഭി. തിരുമേനി ജന്മദിനക്കേക്കു മുറിച്ച്‌ ഏവര്‍ക്കും നല്‍കി. അതിനുശേഷം വിഭവസമൃദ്ധമായ ഡിന്നറും ഉണ്ടായിരുന്നു.
അഭിവന്ദ്യ സക്കറിയാസ്‌ മാര്‍ നിക്കൊളാവോസ്‌ തിരുമേനിയുടെ പിറന്നാള്‍ ന്യൂയോര്‍ക്കില്‍ ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക