Image

ഫാ. ആന്റണി തുണ്ടത്തിലിന്‌ യാത്രയയപ്പ്‌ ഓഗസ്റ്റ്‌ 20-ന്‌

ജോയിച്ചന്‍ പുതുക്കുളം Published on 19 August, 2011
ഫാ. ആന്റണി തുണ്ടത്തിലിന്‌ യാത്രയയപ്പ്‌ ഓഗസ്റ്റ്‌ 20-ന്‌
ഷിക്കാഗോ: കഴിഞ്ഞ പത്തുവര്‍ഷക്കാലം ബല്‍വുഡ്‌ മാര്‍ത്തോമാശ്ശീഹാ കത്തീഡ്രല്‍ ഇടവക വികാരിയായി സ്‌തുത്യര്‍ഹമായ സേവനം അനുഷ്‌ഠിക്കുകയും, ഷിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതാ വികാരി ജനറാളായി നിയമിതനുമായ ഫാ. ആന്റണി തുണ്ടത്തിലിന്‌ ഇടവകയുടെ ആഭിമുഖ്യത്തില്‍ സ്‌നേഹോഷ്‌മളമായ യാത്രയയപ്പ്‌ നല്‍കുന്നു.

ഓഗസ്റ്റ്‌ 20-ന്‌ ശനിയാഴ്‌ച വൈകിട്ട്‌ ആറുമണിക്ക്‌ കത്തീഡ്രല്‍ ദേവാലയത്തില്‍ ഫാ. ആന്റണി തുണ്ടത്തിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ ദിവ്യബലിയും തുടര്‍ന്ന്‌ യാത്രയയപ്പ്‌ സമ്മേളനവും നടത്തപ്പെടും.

തിരുകര്‍മ്മങ്ങളിലും, സമ്മേളനത്തിലും പങ്കെടുക്കുവാന്‍ എല്ലാ ഇടവകാംഗങ്ങളേയും അഭ്യുദയകാംക്ഷികളേയും കൈക്കാരന്മാരായ റോയി തച്ചില്‍, ജോമോന്‍ ചിറയില്‍, സിറിയക്‌ തട്ടാരേട്ട്‌, ജിബു ജോസഫ്‌ എന്നിവരും പാരീഷ്‌ കൗണ്‍സില്‍ അംഗങ്ങളും ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 708 544 7250, 708 544 6419.
ഫാ. ആന്റണി തുണ്ടത്തിലിന്‌ യാത്രയയപ്പ്‌ ഓഗസ്റ്റ്‌ 20-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക