Image

പ്രൊഫ.സി അയ്യപ്പന്‍ അന്തരിച്ചു

Published on 18 August, 2011
പ്രൊഫ.സി അയ്യപ്പന്‍ അന്തരിച്ചു
കൊച്ചി: തിരൂര്‍ ഗവ.കോളേജ് മുന്‍ പ്രിന്‍സിപ്പലും എഴുത്തുകാരനുമായ പ്രൊഫ. സി. അയ്യപ്പന്‍ (56)അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആസ്പത്രിയില്‍വെച്ചായിരുന്നു അന്ത്യം. ശവസംസ്‌ക്കാരം വൈകീട്ട് ആറിന് പച്ചാളം ശ്മശാനത്തില്‍ നടക്കും.

മലയാളിവായനയുടെ അടിവേരുകളെ ഉലച്ചുകളഞ്ഞ എഴുത്തായിരുന്നൂ അയ്യപ്പന്റേത്. ദളിത് ജീവിതം എഴുത്തിലേക്ക് കൃത്യമായ രാഷ്ട്രീയത്തോടും ഏറെ സ്വഭാവികതയോടും സി.അയ്യപ്പന്റെ രചനകളില്‍ ആഖ്യാനിക്കപ്പെട്ടു. നാട്ടുഭാഷയുടെ തനിമയും വീര്യവും അയ്യപ്പന്റെ രചനകളുടെ അടിയാധാരാമായി നില്ക്കുന്നു. 'ഞണ്ടുകള്‍ ' ,സമ്പൂര്‍ണ്ണകഥകളുടെ സമാഹാരമായ 'സി.അയ്യപ്പന്റെ കഥകള്‍ ' എന്നിവയാണ് പ്രധാനപ്പെട്ട പുസ്തകങ്ങള്‍ .

വ്യവസ്ഥാപിതമായ എഴുത്തിന്റെ പതിവ്‌രീതികളില്‍ നിന്ന് വഴിമാറിനടന്ന എഴുത്താണ് സി.അയ്യപ്പന്റേത്. കേരളത്തിന്റെ ആധുനികതയുടേയും എഴുത്തിലെ ആധുനികതയുടേയും ഇടയിലെ വൈരുദ്ധ്യങ്ങളെ അയ്യപ്പന്‍കഥകളില്‍ സജീവമായി അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. എഴുത്തിലെ ജാതിത്തീര്‍പ്പുകള്‍ക്കെതിരായി അയ്യപ്പന്റെ നീരിക്ഷണങ്ങള്‍ വിവാദങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. സത്യസന്ധത കൊണ്ട് ഊട്ടിയുറപ്പിക്കപ്പെട്ട കൃത്യമായ നിലപാടുകള്‍ ജീവിതത്തിലും എഴുത്തിലും അയ്യപ്പന്‍ കൊണ്ടുനടന്നിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക