Image

വിശുദ്ധ ദൈവ മാതാവിന്റെ ശൂനോയോ പെരുന്നാള്‍ ആഘോഷിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 18 August, 2011
വിശുദ്ധ ദൈവ മാതാവിന്റെ ശൂനോയോ പെരുന്നാള്‍ ആഘോഷിച്ചു
ന്യൂയോര്‍ക്ക്‌: വിശുദ്ധ ദൈവ മാതാവിന്റെ ശൂനോയോ പെരുന്നാള്‍ ന്യൂയോര്‍ക്ക്‌ സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ മിഷന്‍ ചര്‍ച്ച്‌ ആഘോഷിച്ചു. ഓഗസ്റ്റ്‌ 14-ന്‌ രാവിലെ പ്രഭാത നമസ്‌കാരത്തെതുടര്‍ന്ന്‌ വി. കുര്‍ബാനയും ദൈവമാതാവിനോടുള്ള പ്രത്യേക മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും നടത്തപ്പെട്ടു.

റവ.ഫാ. സഖറിയാ വള്ളിക്കോലിലിന്റെ പ്രധാന കാര്‍മികത്വത്തില്‍ നടത്തപ്പെട്ട ആരാധനയ്‌ക്ക്‌ റവ.ഫാ. ഫിലിപ്പ്‌ സഖറിയ സഹകാര്‍മികത്വം വഹിക്കുകയും പെരുന്നാള്‍ സന്ദേശം നല്‍കുകയും ചെയ്‌തു.

സന്ദേശത്തില്‍ ദൈവമാതാവിന്‌ സഭ നല്‍കുന്ന പ്രത്യേകമായ സ്ഥാനത്തെപ്പറ്റിയും, മാതാവിനോടുള്ള മദ്ധ്യസ്ഥ പ്രാര്‍ത്ഥനയുടെ പ്രാധാന്യത്തെപ്പറ്റിയും വിശ്വാസികളെ ഉത്‌ബോധിപ്പിച്ചു. ഭക്തിനിര്‍ഭരമായ ശുശ്രൂഷകളിലും പെരുന്നാള്‍ ചടങ്ങുകളിലും ഇടവകാംഗങ്ങളോടൊപ്പം മറ്റ്‌ വിശ്വാസികളും പങ്കെടുത്തു. സ്‌നേഹവിരുന്നോടെ പെരുന്നാള്‍ ചടങ്ങുകള്‍ സമാപിച്ചു.
വിശുദ്ധ ദൈവ മാതാവിന്റെ ശൂനോയോ പെരുന്നാള്‍ ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക