തിരുവനന്തപുരം: ജേക്കബിന്റെ വക്കീലിനെ സര്‍ക്കാര്‍ അഭിഭാഷകനാക്കിയതുമൂലമാണ്
മന്ത്രി ടി.എം. ജേക്കബ് ഉള്‍പ്പെടെ എട്ടു പേരെ കേസില്‍ നിന്ന് ഒഴിവാക്കിയതെന്ന്
പ്രതിപക്ഷ നേതാവ് അച്യുതാനന്ദന് കുറ്റപ്പെടുത്തി. കുരിയാര്‍കുറ്റി-കാരപ്പാറ
കേസില്‍ സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന് നേരത്തെ ജേക്കബിന് വേണ്ടി
ഹാജരായിരുന്ന ആളാണെന്ന് വി.എസ് ആരോപിച്ചു.
കുരിയാര്‍കുറ്റി-കാരപ്പാറ
പദ്ധതിയില്‍ പാലക്കാട് കൊഴിഞ്ഞാമ്പാറ വലതുകര കനാലിന്റെ പ്രധാന കനാല്‍
നിര്‍മാണത്തില്‍ കൂടുതല്‍ തുക നല്‍കിയതുവഴി സര്‍ക്കാരിന് 58 ലക്ഷം രൂപ
നഷ്ടമുണ്ടായെന്നായിരുന്നു കേസ്. പ്രതികള്‍ക്കെതിരേ തെളിവുകള്‍ ഹാജരാക്കുന്നതില്‍
സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീംകോടതിയുടെ
നടപടി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല