Image

സര്‍ക്കാരിന്റെ നൂറ്‌ ദിന കര്‍മ്മപദ്ധതികളില്‍ 30 എണ്ണം ലക്ഷ്യംകണ്ടു: മുഖ്യമന്ത്രി

Published on 16 August, 2011
സര്‍ക്കാരിന്റെ നൂറ്‌ ദിന കര്‍മ്മപദ്ധതികളില്‍ 30 എണ്ണം ലക്ഷ്യംകണ്ടു: മുഖ്യമന്ത്രി
തിരുവനന്തപുരം: തെരഞ്ഞെടുപ്പ്‌ വേളയില്‍യുഡിഎഫ്‌ സര്‍ക്കാര്‍ പ്രഖ്യാപിച്ച നൂറുദിന കര്‍മപദ്ധതികളില്‍ 30 എണ്ണം ലക്ഷ്യം കണ്ടുവെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മറ്റ്‌ പദ്ധതികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കനുള്ള ശ്രമത്തിലാണെന്നും മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ അദ്ദേഹം പറഞ്ഞു.

ഈ മാസം കാലാവധി തീരുന്ന പിഎസ്‌സി റാങ്ക്‌ ലിസ്റ്റുകളുടെ കാലാവധി മാര്‍ച്ച്‌ 31 വരെ നീട്ടും. ചെങ്ങറ പാക്കേജിലുള്‍പ്പെടുത്തി 1000 പേര്‍ക്ക്‌ കൂടി 25 സെന്റ്‌ ഭൂമി അനുവദിക്കാന്‍ തീരുമാനമായി. ജീവന്‍രക്ഷാ മരുന്നുകളുടെ വില നിയന്ത്രിക്കാന്‍ സെപ്‌റ്റംബര്‍ നാലിന്‌ തിരുവനന്തപുരത്ത്‌ മരുന്നുകമ്പനികളുടെ യോഗം ചേരും. വികലാംഗര്‍ക്കായി 2004-05 മുതല്‍ സംവരണം ചെയ്‌തിട്ടുള്ള ഒഴിവുകളിലേക്കുള്ള നിയമനം വേഗത്തിലാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക