Image

മലയാളി പ്രഫഷണല്‍ സംഗമത്തിന്‌ ഷിക്കാഗോയുടെ പിന്തുണ

Published on 24 May, 2011
മലയാളി പ്രഫഷണല്‍ സംഗമത്തിന്‌ ഷിക്കാഗോയുടെ പിന്തുണ
ജോയിച്ചന്‍ പുതുക്കുളം
ഷിക്കാഗോ: ജൂണ്‍ 11-ന്‌ ഷിക്കാഗോയില്‍ വെച്ച്‌ നടക്കുന്ന മലയാളി പ്രഫഷണലുകളുടെ സംഗമത്തിന്‌ ആതിഥേയത്വം വഹിക്കാന്‍ ഷിക്കാഗോ ഒരുങ്ങി. നോര്‍ത്ത്‌ അമേരിക്കയിലെ പത്തില്‍പ്പരം പ്രൊഫഷണല്‍ സംഘടനകളും ഫോമയും സംയുക്തമായി നടത്തുന്ന ഈ പ്രഫഷണല്‍ സംഗമം അമേരിക്കയിലും കേരളത്തിലും ഇതിനോടകം ശ്രദ്ധനേടിക്കഴിഞ്ഞു. ഇതാദ്യമായാണ്‌ എല്ലാ പ്രഫഷണല്‍ സംഘടനകളും ഒന്നിച്ച്‌ അണിനിരക്കുന്നത്‌. കേന്ദ്രമന്ത്രിമാരായ വയലാര്‍ രവി, കെ.വി. തോമസ്‌, അംബാസിഡര്‍ ടി.പി. ശ്രീനിവാസന്‍, കോണ്‍സുല്‍ ജനറല്‍ മുക്ത ടോമര്‍ തുടങ്ങിയവരുടേയും, പ്രഗത്ഭരായ ഒട്ടനവധി പ്രഫഷണല്‍, ബിസിനസ്‌, വിദ്യാഭ്യാസ രംഗങ്ങളിലെ കുലപതികളുടേയും സാന്നിധ്യംകൊണ്ട്‌ ചരിത്ര സംഭവമായി മാറിയ ഈ ഏകദിന കോണ്‍ഫറന്‍സിന്‌ മലയാളി എന്‍ജിനീയറിംഗ്‌ ഗ്രാജ്വേറ്റ്‌സ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ സ്റ്റെബി തോമസ്‌, മലയാളി റേഡിയോഗ്രാഫേഴ്‌സ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ ജോര്‍ജ്‌ തോട്ടപ്പുറം, ഇന്ത്യന്‍ നേഴ്‌സസ്‌ അസോസിയേഷന്‍ ഓഫ്‌ ഇല്ലിനോയിയുടെ പ്രസിഡന്റ്‌ ടിസ്സി ഞാറവേലി എന്നിവര്‍ സമ്പൂര്‍ണ്ണ പിന്തുണ നേരുകയും, കോണ്‍ഫറന്‍സിന്റെ വിജയത്തിനായി ഏവരുടേയും പിന്തുണ അഭ്യര്‍ത്ഥിക്കുകയും ചെയ്‌തു.

അംബാസിഡര്‍ ടി.പി. ശ്രീനിവാസന്‍, ജോര്‍ജ്‌ മെയ്‌സണ്‍ യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ്‌ സോഷ്യല്‍ പോളിസിയുടെ ഡയറക്‌ടര്‍ ഡോ. ടോജോ തച്ചങ്കരി, ഐ.ബി.എം സീനിയര്‍ എക്‌സിക്യൂട്ടീവ്‌ ആന്റണി സത്യദാസ്‌, അസോസിയേഷന്‍ ഓഫ്‌ കേരളാ മെഡിക്കല്‍ ഗ്രാജ്വേറ്റ്‌സ്‌ പ്രസിഡന്റ്‌ ഡോ. അരവിന്ദ്‌ പിള്ള എന്നിവര്‍ വിവിധ പാനലുകളുടെ മോഡറേറ്റര്‍മാരായിരിക്കുമെന്ന്‌ സ്റ്റെബി തോമസ്‌, ടിസി ഞാറവേലി, ജോര്‍ജ്‌ തോട്ടപ്പുറം എന്നിവര്‍ അറിയിച്ചു.

തികച്ചും സൗജന്യമായി നടത്തുന്ന ഈ ഏകദിന കോണ്‍ഫറന്‍സിനെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ ബന്ധപ്പെടുക: ജോര്‍ജ്‌ തോട്ടപ്പുറം (847 975 9239), ടിസി ഞാറവേലി (224 392 7944), സ്റ്റെബി തോമസ്‌ (830 863 4986).
മലയാളി പ്രഫഷണല്‍ സംഗമത്തിന്‌ ഷിക്കാഗോയുടെ പിന്തുണ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക