Image

കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്‌ടിക്കും: ബരാക്‌ ഒബാമ

Published on 16 August, 2011
കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്‌ടിക്കും: ബരാക്‌ ഒബാമ
ന്യൂയോര്‍ക്ക്‌: രാജ്യത്ത്‌ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്‌ടിക്കുമെന്നും വരുമാനത്തില്‍ നിന്നു ഒരു ഭാഗം രാജ്യത്തിനു നല്‍കാന്‍ ജനങ്ങളെ പ്രാപ്‌തരാക്കുകയും ചെയ്യുകയെന്നതാണ്‌ ഇന്ന്‌ അമേരിക്ക നേരിടുന്ന വെല്ലുവിളിയെന്ന്‌ അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമ പറഞ്ഞു. പ്രസിഡന്റു തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി സാധാരണ അമേരിക്കക്കാരെ അടുത്തറിയാന്‍ യുഎസ്‌ പ്രസിഡന്റ്‌ ബറാക്‌ ഒബാമ നടത്തുന്ന ബസ്‌യാത്രയ്‌ക്കു തുടക്കം കുറിച്ചുകൊണ്ട്‌ നടത്തിയ പ്രസംഗത്തിലാണ്‌ അദ്ദേഹം ഇക്കാര്യം അറിയിച്ചത്‌.

തിങ്കളാഴ്‌ച തുടക്കമിട്ട പ്രചാരണ ബസ്‌ യാത്ര മിന്നസോട്ട, ലോവ, ഇല്ലിനോയി എന്നീ സംസ്ഥാനങ്ങളില്‍ പര്യടനം നടത്തും. ജനപിന്തുണയില്‍ ഇടിവ്‌ സംഭവിച്ച ഒബാമയുടെ ബസ്‌ യാത്ര ജനപിന്തുണ വീണ്ടെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്‌ ബസ്‌ യാത്ര.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക