Image

തോമസ് ഒലിയാന്‍കുന്നേല്‍ ഫോമയുടെ ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥി

Published on 15 August, 2011
തോമസ് ഒലിയാന്‍കുന്നേല്‍ ഫോമയുടെ ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥി


ഹൂസ്റ്റണ്‍ : ഫോമ-ഫെഡറേഷന്‍ ഓഫ് അമേരിക്കയുടെ ഇപ്പോഴത്തെ സൗത്ത്-വെസ്റ്റ് റീജിയന്‍ വൈസ് പ്രസിഡന്റായ തോമസ് ഒലിയാന്‍കുന്നല്‍ ഫോമയുടെ അടുത്ത ജനറല്‍ സെക്രട്ടറിയായി മല്‍സരിക്കു
മെന്നും പ്രഖ്യാപിച്ചു.

ഹ്യൂസ്റ്റണിലെ സ്റ്റാഫോര്‍ഡില്‍ താമസിക്കുന്ന തോമസ്, സ്റ്റാഫോര്‍സിലെ സുപ്രീം ഹെല്‍ത്ത് ഓഡിറ്റോറിയത്തില്‍ കൂടിയ ഫോമയുടെ കണ്‍വന്‍ഷന്‍ ബോധവല്‍ക്കരണ സെമിനാറില്‍ വച്ചാണ് തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. യോഗത്തില്‍ പങ്കെടുത്ത ഫോയുടെ ഫൗണ്ടിംഗ് പ്രസിഡന്റ് ശശിധരന്‍ നായര്‍ , ഫോമയുടെ ഫൗണ്ടിംഗ് കണ്‍വന്‍ഷല്‍ ചെയര്‍മാന്‍ ബേബി മണക്കുന്നേല്‍ , ഫോമയുടെ മുന്‍ സൗത്ത് വെസ്റ്റ് റീജിയന്‍ വൈസ് പ്രസിഡന്റ് ബാബു സക്കറിയാ, ഫോമാ ഫൗണ്ടിംഗ് ട്രഷറാര്‍ എം.ജി.മാത്യൂ, ഗ്രെയിറ്റര്‍ ഹ്യൂസറ്റണ്‍ മലയാളി അസ്സോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജോണ്‍ ചാക്കോ, ഫോമയുടെ ഫ്‌ളോറിഡാ റീജിയന്‍ വൈസ് പ്രസിഡന്റ് ജോമോന്‍ കുളപ്പുരക്കല്‍ തുടങ്ങിയവര്‍ തോമസ് ഒലിയാന്‍ കുന്നേലിന് പിന്‍തുണ പ്രഖ്യാപിച്ചു.

അമേരിക്കയിലെ നോര്‍ത്ത്-ഈസ്റ്റിലുള്ള ഫിലാഡല്‍ഫിയായില്‍ അടുത്ത ഫോമാ കണ്‍വന്‍ഷന്‍ പിന്‍തുണക്കുന്ന തോമസ് ഫോമയുടെ അടുത്ത പ്രസിഡന്റ് നോര്‍ത്ത്-ഈസ്റ്റ് പ്രദേശത്തു നിന്നുള്ള വ്യക്തി ആയിരിക്കണമെന്നും എന്നാല്‍ സെക്രട്ടറി പ്രാദേശിക പ്രാതിനിത്യവും സമതുലിതയും നിലനിര്‍ത്താനുമായി യു.എസിലെ മറ്റേതെങ്കിലും പ്രദേശത്ത് നിന്നുള്ളയാളായിരിക്കണമെന്നും ചൂണ്ടികാട്ടുന്നു. ആ നിലയില്‍ ഇതിനകം വിവിധ സാമൂഹ്യ-സാംസ്‌ക്കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിച്ച് പ്രാവീണ്യം തെളിയിച്ചിട്ടുള്ള, അമേരിക്കയുടെ സൗത്ത്-വെസ്റ്റ് ഭാഗത്ത് അധിവസിക്കുന്ന താന്‍ ഫോമയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് ഏറ്റവും യോഗ്യനാണെന്ന് അ
ിയിച്ചു. ഫോമയുടെ ഇതുവരെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിട്ടുള്ള ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥികള്‍ ഫോമാ പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളുടെ പ്രദേശമായ അമേരിക്കയുടെ നോര്‍ത്ത്-ഈസ്റ്റ് ഭാഗത്ത് താമസിക്കുന്നവരാണെന്നും അതിനാല്‍ തന്റെ സ്ഥാനാര്‍ത്ഥിത്വം ഏറ്റവും അനുയോജ്യമാണെന്നും അറിയിച്ചു.

2007 ലെ ഗ്രെയ്റ്റര്‍ ഹ്യൂസ്റ്റണ്‍ മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റായിരുന്നു തോമസ് ഓലിയാല്‍ കുന്നേല്‍ . അക്കൊല്ലമാണ് ഗ്രെയ്റ്റര്‍ ഹ്യൂസ്റ്റണ്‍ മലയാളി അസ്സോസിയേഷന് സ്വന്തമായി ഓഫീസും, സ്ഥലവും കെട്ടിടവും വാങ്ങിയത്. ഫോമയുടെ 2010 ലെ കേരളത്തിലെ ഇടുക്കി മെസിയ്ക്കല്‍ ക്യാമ്പിലെ കണ്‍വീനറായി തോമസ് പ്രവര്‍ത്തിച്ചു. ഹ്യൂസ്റ്റണിലെ ടെക്‌സാസ് സതേണ്‍ യൂണിവേഴ്‌സിറ്റിയില്‍ ക്ലിനിയ്ക്കല്‍ അധ്യാപകനായി 4 വര്‍ഷം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഫോമയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എപ്പോഴും സമ്പൂര്‍ണ്ണ പിന്‍തുണയുണ്ടായിരിക്കുമെന്നും 2014 ലെ കണ്‍വന്‍ഷന്‍ സെക്രട്ടറിയായി താന്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ ഫോമയുടെ പ്രവര്‍ത്തനങ്ങള്‍ പല നൂതന മേഖലകളിലേക്കും വ്യാപിക്കാന്‍ താന്‍ അക്ഷീണമായി പ്രവര്‍ത്തിക്കുമെന്നും വാഗ്ദാനം ചെയ്തു.

മൂവാറ്റുപുഴ സ്വദേശിയായ തോമസ് വര്‍ഷങ്ങളായി ഹ്യൂസ്റ്റനില്‍ അധിവസിക്കുന്നു. ലില്ലിക്കുട്ടി തോമസാണ് ഭാര്യ. ദിവ്യ, ദയാന, ദീപ, എന്നിവരാണ് മക്കള്‍ .


മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ള ഒരു ഗ്രൂപ്പ് ഫോട്ടോ. ഫോമാ ബോധവല്‍ക്കരണ വേ
യില്‍ എടുത്തത്. നില്‍ക്കുന്നവര്‍ ഇടത്തുനിന്ന് : ജോയി സാമുവല്‍ , ജോണ്‍ ചാക്കോ, ബാബു സക്കറിയാ, തോമസ് മാത്യൂ, വര്‍ഗീസ് മാത്യൂ, എം.ജി.മാത്യൂ,. ഇരിക്കുന്നവര്‍ : ബേബി മണക്കുന്നേല്‍ , ജോമോന്‍ കുളപ്പുരക്കല്‍ , തോമസ് ഒലിയാന്‍ കുന്നേല്‍ , ശശിധരന്‍ നായര്‍ , എ.സി.ജോര്‍ജ് (ലേഖകന്‍ )

തോമസ് ഒലിയാന്‍കുന്നേല്‍ ഫോമയുടെ ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥിതോമസ് ഒലിയാന്‍കുന്നേല്‍ ഫോമയുടെ ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക