Image

ഇന്ത്യാനയില്‍ സംഗീതനിശ സ്‌റ്റേജ്‌ തകര്‍ന്നുവീണ്‌ നാല്‌ പേര്‍ മരിച്ചു

Published on 14 August, 2011
ഇന്ത്യാനയില്‍ സംഗീതനിശ സ്‌റ്റേജ്‌ തകര്‍ന്നുവീണ്‌ നാല്‌ പേര്‍ മരിച്ചു
ഇന്ത്യാന: അമേരിക്കയിലെ ഇന്ത്യാനയില്‍ സംഗീതനിശ സ്‌റ്റേജ്‌ തകര്‍ന്നുവീണ്‌ നാല്‌ പേര്‍ മരിച്ചു. ട്രെഡ്‌ ഫെയര്‍ പരിപാടിയ്‌ക്കിടെ കൂറ്റന്‍ സ്റ്റേജ്‌ തകര്‍ന്നാണ്‌ അപകടമുണ്ടായത്‌. നിരവധി പേര്‍ക്ക്‌ പരിക്കേറ്റതായും മരണ സംഖ്യ ഉയര്‍ന്നേക്കാമെന്നും അധികൃതര്‍ വെളിപ്പെടുത്തി. സംഗീത പരിപാടി ആരംഭിക്കുന്നതിന്‌ മുമ്പാണ്‌ സ്റ്റേജ്‌ തകര്‍ന്നത്‌. രക്ഷാപ്രവര്‍ത്തനം നടന്നുവരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക