Image

ദേവപ്രശ്‌നത്തിലെ കണ്ടെത്തലില്‍ ഗൂഢാലോചനയുണ്ടെന്നു വി.എസ്.

Published on 14 August, 2011
ദേവപ്രശ്‌നത്തിലെ കണ്ടെത്തലില്‍ ഗൂഢാലോചനയുണ്ടെന്നു വി.എസ്.
തൃശൂര്‍: ശ്രീപത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് അന്ധവിശ്വാസങ്ങള്‍ പ്രചരിക്കുകയാണെന്നും ദേവപ്രശ്‌നത്തിന്റെ പേരില്‍ ജോത്സ്യന്‍മാര്‍ കോടതിയെ വരെ ഭയപ്പെടുത്തുകയാണെന്നും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. ക്ഷേത്രത്തിലെ നിലവറ തുറന്നാല്‍ വലിയ കുഴപ്പം സംഭവിക്കുമെന്ന ദേവപ്രശ്‌നത്തിലെ കണ്ടെത്തലില്‍ ഗൂഢാലോചനയുണ്ടെന്നും വി.എസ്. പറഞ്ഞു.

നിലവറ തുറന്നാല്‍ വംശം നശിക്കുമെന്നാണ് ദേവപ്രശ്‌നത്തിലെ കണ്ടെത്തല്‍. ഇത് യുക്തിക്ക് നിരക്കാത്തതാണ്-വി.എസ്. വിമര്‍ശിച്ചു. തൃശൂരില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

പത്രപ്രവര്‍ത്തകരുടെ ആനുകൂല്യങ്ങള്‍ക്കായുള്ള വേജ് ബോര്‍ഡ് ശുപാര്‍ശ അംഗീകരിക്കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നാടകം കളിച്ചുകൊണ്ടിരിക്കുകയാണെന്നും വി.എസ്. പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക