Image

പത്ത്‌ സെന്റ്‌ ഭൂമിക്കുവേണ്ടി ഭര്‍ത്താവ്‌ ഭാര്യയെ വെട്ടിക്കൊന്നു

Published on 14 August, 2011
പത്ത്‌ സെന്റ്‌ ഭൂമിക്കുവേണ്ടി ഭര്‍ത്താവ്‌ ഭാര്യയെ വെട്ടിക്കൊന്നു
വയനാട്‌: പത്ത്‌ സെന്റ്‌ ഭൂമിക്കുവേണ്ടി ഭര്‍ത്താവ്‌ ഭാര്യയെ വെട്ടിക്കൊന്നു. മാനന്തവാടിയിലാണ്‌ സംഭവം. വയനാട്‌ മാനന്തവാടി ഒണ്ടയങ്ങാടിയിലെ കൊറ്റന്‍ചിറ രാമചന്ദ്രനാണ്‌ ഭാര്യ ലക്ഷ്‌മിയെ ഇന്ന്‌ വെട്ടിക്കൊലപ്പെടുത്തിയത്‌. അടുത്തമുറിയില്‍ ഉറങ്ങുകയായിരുന്ന മകനേയും മകളേയും പൂട്ടിയിട്ടശേഷമായിരുന്നു കൊലനടത്തിയത്‌. രാമചന്ദ്രന്‌ 10 സെന്റ്‌ ഭൂമി നല്‍കാത്തതിന്റെ പേരിലുള്ള കുടുംബ വഴക്കാണ്‌ കൊലപാതകത്തില്‍ കലാശിച്ചത്‌. മക്കള്‍: ജീജ, ജയ, ജിനചന്ദ്രന്‍. പോലീസ്‌ കേസ്‌ എടുത്ത്‌ അന്വേഷണം ആരംഭിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക