Image

കേരളത്തില്‍ നിന്ന്‌ 14 പേര്‍ രാഷ്ട്രപതിയുടെ പോലീസ്‌ മെഡലിന്‌ അര്‍ഹരായി

Published on 14 August, 2011
കേരളത്തില്‍ നിന്ന്‌ 14 പേര്‍ രാഷ്ട്രപതിയുടെ പോലീസ്‌ മെഡലിന്‌ അര്‍ഹരായി
തിരുവനന്തപുരം: രാഷ്ട്രപതിയുടെ പോലീസ്‌ മെഡലിന്‌ കേരളത്തില്‍ നിന്ന്‌ 14 അര്‍ഹരായി. സ്വാതന്ത്ര്യദിനത്തോട്‌ അനുബന്ധിച്ച്‌ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. എന്‍ ഗോപാലകൃഷ്‌ണന്‍, എഡിജിപി മഹേഷ്‌കുമാര്‍ സിംഗ്ല എന്നിവര്‍ വിശിഷ്ട സേവാ പുരസ്‌കാരത്തിന്‌ അര്‍ഹരായി. ഐ.ജി ടി.കെ വിനോദ്‌കുമാര്‍, യോഗേഷ്‌ ഗുപ്‌ത എന്നിവര്‍ക്ക്‌ സ്‌തുത്യര്‍ഹ സേവനത്തിനുള്ള മെഡല്‍ ലഭിച്ചു.

കൂടാതെ മുന്‍ കൊച്ചി സിറ്റി പോലീസ്‌ കമ്മീഷണറും ഇപ്പോള്‍ ഡി.ഐ.ജിയുമായ മനോജ്‌ ഏബ്രഹം, പോലീസ്‌ സൂപ്രണ്ടുമാരായ ജേക്കബ്‌ ജോബ്‌, എം.മുരളീധരന്‍ നായര്‍, കെ സ്‌കറിയ, എ.സി.പി കെ.എസ്‌ ശ്രീകുമാര്‍, കെ.എ.പി കമാന്‍ഡന്റ്‌ സി.സോഫി, പി.രാജന്‍, കെ വിജയന്‍, രഹസ്യാന്വേഷണ വിഭാഗത്തിലെ പി.കെ രാധാകൃഷ്‌ണപിള്ള, ടി.എന്‍ ശങ്കരന്‍കുട്ടി, പാലക്കാട്‌ ജയില്‍ സൂപ്രണ്ട്‌ എ.ജെ മാത്യു, കെ.സി കുര്യച്ചന്‍, ഐ.ബി ശ്രീനിവാസന്‍,കൊച്ചി സി.ബി.ഐ യൂണിറ്റിലെ സി.എസ്‌ മണി എന്നിവരും അര്‍ഹരായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക