Image

ന്യൂജേഴ്‌സിയില്‍ ഓണാഘോഷം സെപ്‌റ്റംബര്‍ 18-ന്‌

സജി കീക്കാടന്‍ Published on 14 August, 2011
ന്യൂജേഴ്‌സിയില്‍ ഓണാഘോഷം സെപ്‌റ്റംബര്‍ 18-ന്‌
എഡിസണ്‍: കേരളത്തിന്റെ സാംസ്‌കാരികാഘോഷമായ ഓണത്തെ വരവേല്‍ക്കുവാന്‍ ന്യൂജേഴ്‌സിയിലെ മലയാളി സമൂഹം ഒരുങ്ങുന്നു. കേരളാ അസോസിയേഷന്‍ ഓഫ്‌ ന്യൂജേഴ്‌സിയുടെ ഈവര്‍ഷത്തെ ഓണാഘോഷം സെപ്‌റ്റംബര്‍ 18-ന്‌ ഞായറാഴ്‌ച ഉച്ചമുതല്‍ ഈസ്റ്റ്‌ ബ്രണ്‍സ്‌വിക്‌ പെര്‍ഫോമിംഗ്‌ ആര്‍ട്‌സ്‌ സെന്ററില്‍ വെച്ച്‌ നടത്തപ്പെടും.

വിവിധ കള്‍ച്ചറല്‍ പ്രോഗ്രാമുകള്‍ക്കൊപ്പം അത്തപ്പൂക്കള മത്സരം, പ്രദര്‍ശന സ്റ്റാളുകള്‍, കലാ-കായിക മത്സരങ്ങള്‍, വിഭവസമൃദ്ധമായ ഓണസദ്യ, തിരുവാതിര കളി തുടങ്ങിയവ ഈവര്‍ഷത്തെ ഓണാഘോഷത്തിന്റെ പ്രത്യേകതകളാണ്‌.

അതോടൊപ്പം മലയാളത്തിന്റെ പ്രശസ്‌ത താരങ്ങളായ റഹ്‌മാന്‍, വിനീത്‌ ശ്രീനിവാസന്‍, ജ്യോതിര്‍മയി, സയനോര, രമ്യാ നമ്പീശന്‍, തുടങ്ങിയവര്‍ അണിയിച്ചൊരുക്കുന്ന `മാവേലി എഫ്‌.എം 2011' എന്ന മെഗാഷോയും അരങ്ങേറുന്നു.

പരിപാടിയുടെ വിജയത്തിനായി പ്രസിഡന്റ്‌ സജി പോള്‍, സെക്രട്ടറി ജിബി തോമസ്‌, ട്രഷറര്‍ ജയപ്രകാശ്‌, കണ്‍വീനര്‍ ഷീല ശ്രീകുമാര്‍, സണ്ണി വാളിയംപ്ലാക്കല്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.

പരിപാടിയുടെ ടിക്കറ്റ്‌ വിതരണോദ്‌ഘാടനം കഴിഞ്ഞ ദിവസം എഡിസണില്‍ വെച്ച്‌ നടന്നു. പ്രസിഡന്റ്‌ സജി പോളില്‍ നിന്നും ജോണി ഇലഞ്ഞിക്കല്‍ `പാട്രണ്‍ ഫാമിലി' ടിക്കറ്റ്‌ ഏറ്റുവാങ്ങി ഉദ്‌ഘാടനം നിര്‍വ്വഹിച്ചു.
ന്യൂജേഴ്‌സിയില്‍ ഓണാഘോഷം സെപ്‌റ്റംബര്‍ 18-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക