Image

പതിനൊന്ന്‌ സ്‌ത്രീകളെ കൊലപ്പെടുത്തിയയാള്‍ക്ക്‌ വധശിക്ഷ

Published on 14 August, 2011
പതിനൊന്ന്‌ സ്‌ത്രീകളെ കൊലപ്പെടുത്തിയയാള്‍ക്ക്‌ വധശിക്ഷ
ക്ലീവ്‌ലാന്റ്‌: പതിനൊന്ന്‌ സ്‌ത്രീകളെ മാനഭംഗപ്പെടത്തിയ ശേഷം കൊലപ്പെടുത്തിയ ആള്‍ക്ക്‌ അമേരിക്കയില്‍ വധശിക്ഷ. ക്ലീവ്‌ലാന്റിലാണ്‌ സംഭവം. സ്‌ത്രീകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയും സഞ്ചിയിലും പ്ലാസ്‌റ്റിക്‌ ഷീറ്റുകളിലുമായി പൊതിഞ്ഞ്‌ രണ്ടു വര്‍ഷത്തോളം വീടിനു ചുറ്റും ജഡങ്ങള്‍ സൂക്ഷിക്കുകയും ചെയ്‌ത ആന്റണി സൗവെല്ലിനാണ്‌ (51) വധശിക്ഷ.കോടതി വധശിക്ഷ വിധിച്ചത്‌.

2009ല്‍ ഒരുകേസില്‍ ഇയാളെ മാനഭംഗശ്രമത്തിന്‌ അറസ്‌റ്റ്‌ ചെയ്യാന്‍ പൊലീസ്‌ വീട്ടിലെത്തിയപ്പോഴാണ്‌ ജഡങ്ങള്‍ കണ്ടെത്തിയത്‌. ശിക്ഷ 2012 ഒക്‌ടോബര്‍ 29-ന്‌ നടപ്പാക്കാനാണ്‌ ഉത്തരവ്‌. എന്നാല്‍ അപ്പീല്‍ നല്‍കാന്‍ പ്രതിക്ക്‌ അവസരമുണ്ടായിരിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക