Image

ഇന്ത്യയ്ക്ക് കൈമാറാനുള്ള അഞ്ച് യുദ്ധവിമാനങ്ങള്‍ ഇക്കൊല്ലം കൈമാറുമെന്ന് മിഗ് എയര്‍ക്രാഫ്റ്റ്

Published on 13 August, 2011
ഇന്ത്യയ്ക്ക് കൈമാറാനുള്ള അഞ്ച് യുദ്ധവിമാനങ്ങള്‍ ഇക്കൊല്ലം കൈമാറുമെന്ന് മിഗ് എയര്‍ക്രാഫ്റ്റ്

മോസ്‌കോ : ഇന്ത്യയ്ക്ക് കൈമാറാനുള്ള അഞ്ച് മിഗ് - 29 യുദ്ധവിമാനങ്ങള്‍ ഇക്കൊല്ലം തന്നെ കൈമാറുമെന്ന് റഷ്യന്‍ വിമാനനിര്‍മാതാക്കളായ മിഗ് എയര്‍ക്രാഫ്റ്റ് അറിയിച്ചു. 2004ലാണ് പതിനാറ് മിഗ്- 29 വിമാനങ്ങള്‍ക്കായി ഇന്ത്യ കമ്പനിയുമായി കരാര്‍ ഒപ്പിട്ടത്. ഇതില്‍ പതിനൊന്നെണ്ണം കൈമാറിയതായി മിഗ് എയര്‍ക്രാഫ്റ്റ് സിഇഒ സെര്‍ജി കൊറോത്‌കോവ് പറഞ്ഞു. 12 സിംഗിള്‍ സീറ്റ് വിമാനങ്ങള്‍ക്കും 4 ഇരട്ട സീറ്റ് വിമാനങ്ങള്‍ക്കുമായിരുന്നു കരാര്‍ .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക