Image

ലോക്പാല്‍ ബില്ല്: അന്നാ ഹസാരെയ്ക്ക് പിന്തുണയുമായി യുഎന്‍ ഓഫീസിന് മുന്നില്‍ പ്രകടനം

Published on 13 August, 2011
  ലോക്പാല്‍ ബില്ല്: അന്നാ ഹസാരെയ്ക്ക് പിന്തുണയുമായി യുഎന്‍ ഓഫീസിന് മുന്നില്‍ പ്രകടനം
ന്യൂയോര്‍ക്ക് : ലോക്പാല്‍ ബില്ല് രൂപീകരണത്തില്‍ ഗാന്ധിയന്‍ അന്നാ ഹസാരെയുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭാ ആസ്ഥാനത്തിന് മുന്നില്‍ പ്രകടനം. അഴിമതി വിരുദ്ധ ഇന്ത്യ എന്ന സംഘടനയിലെ അംഗങ്ങളാണ് പ്രകടനം സംഘടിപ്പിച്ചത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നാല്‍പതോളം പേര്‍ പ്രകടനത്തില്‍ പങ്കെടുത്തു.

ബില്ലിനോടുള്ള യുപിഎ സര്‍ക്കാരിന്റെ സമീപനത്തിനെതിരേ മുദ്രാവാക്യം മുഴക്കിക്കൊണ്ടായിരുന്നു പ്രകടനം. കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കിയ ബില്ല് വെറും തമാശയാണെന്ന് പ്രകടനത്തില്‍ പങ്കെടുത്തവര്‍ ആരോപിച്ചു. പ്രശ്‌നത്തില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധയാകര്‍ഷിക്കാനാണ് ശ്രമമെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക