Image

സിംസണ്‍ മാമ്മന്‍ ( ബേബിച്ചന്‍ ) നിര്യാതനായി

ഷാജി രാമപുരം Published on 13 August, 2011
സിംസണ്‍ മാമ്മന്‍ ( ബേബിച്ചന്‍ ) നിര്യാതനായി

ഡാളസ് : ചെങ്ങന്നൂര്‍ കളിക്കല്‍ പടിക്കല്‍ സിംസണ്‍ മാമ്മന്‍ ( ബേബിച്ച
ന്‍ ‍)68 ഡാളസില്‍ വ്യാഴാഴ്ച വൈകീട്ട് 4 മണിക്ക് നിര്യാതനായി. കൊല്ലാട് കൊടുവത്ത് അമ്മിണിക്കുട്ടിയാണ് സഹധര്‍മ്മിണി. ഡെന്നീസ്, ജാനസ് എന്നിവര്‍ മക്കളും റീമ, ഷോണ്‍ എന്നിവര്‍ മരുമക്കളുമാണ്. പരേതന്‍ കരോള്‍ട്ടണ്‍ മാര്‍ത്തോമ്മാ ചര്‍ച്ച് ഇടവകാംഗമായിരുന്നു.

1970-ല്‍ അമേരിക്കയിലേക്ക് കുടിയേറിപ്പാര്‍ത്ത ഇദ്ദേഹം ഡാളസി
ലെ മാര്‍ത്തോമ്മാ ഇടവകയുടെ ആദ്യകാല സ്ഥാപകനേതാക്കളിലൊരാളായിരുന്നു. ഡാളസ് സിറ്റി വാട്ടര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഉന്നത ഉദ്യോഗം വഹിച്ചിരുന്നു.

ആഗസ്റ്റ് 13-ാം തീയതി രാവിലെ 9 മണിക്ക് ശവസംസ്‌ക്കാര ശുശ്രൂഷകള്‍ റെസ്റ്റ്‌ലാന്‍ഡ് ഫൂണറല്‍ ഹോമില്‍ വച്ച് ആരംഭിക്കുന്നതും റെസ്റ്റ്‌ലാന്റ് സെമിത്തേരിയില്‍ അടക്കം ചെയ്യുന്നതുമായിരിക്കും. ഫൂണറല്‍ ഹോമിന്റെ മേല്‍വിലാസം - 13005 ഗ്രീന്‍വില്‍ അവന്യൂ, ഡാളസ്, ടെക്‌സാസ്.

ബന്ധപ്പെടുവാനാഗ്രഹിക്കുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറില്‍ വിളിക്കാവുന്നതാണ്.
ഷോണ്‍ - 469-231-2928
സിംസണ്‍ മാമ്മന്‍ ( ബേബിച്ചന്‍ ) നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക