Image

മാര്‍ക്ക്‌ തുടര്‍ വിദ്യാഭ്യാസ സെമിനാര്‍ സ്‌കോക്കിയില്‍ സെപ്‌റ്റംബര്‍ പത്തിന്‌

റോയി ചേലമലയില്‍ Published on 12 August, 2011
മാര്‍ക്ക്‌ തുടര്‍ വിദ്യാഭ്യാസ സെമിനാര്‍ സ്‌കോക്കിയില്‍ സെപ്‌റ്റംബര്‍ പത്തിന്‌
സ്‌കോക്കി: മലയാളി അസോസിയേഷന്‍ ഓഫ്‌ റെസ്‌പിരേറ്ററി കെയറിന്റെ ആഭിമുഖ്യത്തില്‍ റെസ്‌പിരേറ്ററി തെറപ്പിസ്‌റ്റുകള്‍ക്കായി സെപ്‌റ്റംബര്‍ പത്തിന്‌ തുടര്‍ വിദ്യാഭ്യാസ സെമിനാര്‍ നടത്തുന്നതാണെന്ന്‌ മാര്‍ക്ക്‌ പ്രസിഡന്റ്‌ ഫിലിപ്‌ ജോസഫും സെക്രട്ടറി വിജയ്‌ വിന്‍സന്റും അറിയിച്ചു.

രാവിലെ 7.30ന്‌ റജിസ്‌ട്രേഷനോടു കൂടി സെമിനാര്‍ ആരംഭിക്കും. സ്‌കോക്കിയിലുള്ള ഡബിള്‍ട്രീ ഹോട്ടലില്‍ (Double Tree Hotel, 9599 Skokie Blvd, IL 60077)നടത്തുന്ന സെമിനാറില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ ഓഗസ്‌റ്റ്‌ 30ന്‌ മുമ്പായി എജ്യുക്കേഷനല്‍ കോ - ഓര്‍ഡിനേറ്റര്‍മാരായ റെജിമോന്‍ ജേക്കബ്‌ (rejimonskokie@yahoo.com), ജിനോജ്‌ മാത്യു (jinojmathew@yahoo.com) എന്നിവരുടെ പക്കല്‍ പ്രീരജിസ്‌ട്രേഷന്‍ നടത്തേണ്ടതാണ്‌.

നോര്‍ത്ത്‌ ഷോര്‍ യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ ഡോ. സ്‌റ്റീവന്‍ ബോസ്‌, സെവന്റ്‌ ജോസഫ്‌ ആശുപത്രിയിലെ ഡോ. നവീദ്‌ ഖാന്‍, ഇലിനോയ്‌ മസോണിക്‌ ആശുപത്രിയിലെ സൂസന്‍ ഗബ്രിയേല്‍ എന്നിവര്‍ ക്ലാസുകള്‍ എടുക്കും സെമിനാറില്‍ ആദ്യാവസാനം പങ്കെടുക്കുന്നവര്‍ക്ക്‌ ആറ്‌ കണ്ടിന്യൂയിങ്‌ എജ്യുക്കേഷന്‍ ക്രെഡിറ്റുകള്‍ ലഭിക്കുന്നതാണ്‌.

ഒക്‌ടോബറില്‍ ലൈസന്‍സ്‌ പുതുക്കുന്നതിന്‌ മുമ്പായി 6 സിഇയു ലഭിക്കുന്ന സെമിനാര്‍ മാര്‍ക്ക്‌ അംഗങ്ങള്‍ക്ക്‌ സൗജന്യമായിരിക്കും. മാര്‍ക്ക്‌ അംഗങ്ങളല്ലാത്തവര്‍ക്ക്‌ 25 ഡോളര്‍ ആയിരിക്കും റജിസ്‌ട്രേഷന്‍ ഫീസ്‌. സീറ്റുകളുടെ എണ്ണം പരിമിതമായതിനാല്‍ പ്രീറജിസ്‌ട്രേഷന്‍ നടത്തുന്നവര്‍ക്കേ സെമിനാറില്‍ പ്രവേശനമുണ്ടായിരിക്കുകയുള്ളൂ വെന്ന്‌ സെക്രട്ടറി അറിയിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: മാര്‍ക്ക്‌ സെക്രട്ടറി വിജയ്‌ വിന്‍സന്റ്‌, എജ്യുക്കേഷനല്‍ കോര്‍ഡിനേറ്റര്‍മാരായ റെജിമോന്‍ ജേക്കബ്‌, ജിനോജ്‌ മാത്യു എന്നിവരെ ബന്ധപ്പെടുക.
മാര്‍ക്ക്‌ തുടര്‍ വിദ്യാഭ്യാസ സെമിനാര്‍ സ്‌കോക്കിയില്‍ സെപ്‌റ്റംബര്‍ പത്തിന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക