സന്തോഷ് നായര്‍ ഹിന്ദു ടെമ്പിള്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി
രാജി പാറപ്പുറംPublished on 12 August, 2011
സിയാറ്റില്‍: ബോഫെല് ആസ്ഥാനമായുള്ള ഹിന്ദു ടെമ്പിള്‍ ആന്‍ഡ് കള്‍ച്ചറല്‍
സെന്ററിന്റെ (എച്ച്ടിസിസി) കമ്മിറ്റി തിരഞ്ഞെടുപ്പില്‍ ജനറല്‍ സെക്രട്ടറിയായി
സന്തോഷ് നായര്‍ തിരഞ്ഞെടുക്കപ്പെട്ടു.
കെഎഡബ്ല്യുവിന്റെ കഴിഞ്ഞവര്‍ഷത്തെ
പ്രസിഡന്റ്, ഫോമയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളി എന്നീ രീതികളില്‍
സിയാറ്റിലിലെ മലയാളികള്‍ക്ക് സുപരിചിതനാണ് ഇദ്ദേഹം. ക്ഷേത്രകമ്മിറ്റിയുടെ വിവിധ
വികസന പ്രവര്‍ത്തനങ്ങളില്‍ സാന്നിധ്യം നല്‍കുന്നതോടൊപ്പം ക്ഷേത്രത്തിന്റെ നിര്‍മാണ
പ്രവര്‍ത്തനങ്ങള്‍ പുരോഗമിപ്പിക്കുന്നതില്‍ ഊന്നല്‍ കൊടുക്കുമെന്ന് സന്തോഷ്
അറിയിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല