കോതമംഗലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ നവവരന്
ആദ്യരാത്രിയില്‍ അറസ്റ്റിലായി. നെല്ലിക്കുഴി ചിറപ്പടി സ്വദേശി കൊട്ടാരം
കുഞ്ഞുമോനാണ് (മാഹിന്‍-26) അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ
റിമാന്‍ഡ് ചെയ്തു. പട്ടിമറ്റം ചേലക്കുളത്ത് ലോറി ക്ലീനറായി പണിയെടുക്കുമ്പോഴാണ്
മാഹിന്‍ ഹിന്ദുമത വിശ്വാസിയും ടെക്സ്റ്റൈല്‍ സ്ഥാപനത്തില്‍ ജോലി
നോക്കുകയുമായിരുന്ന പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. പെണ്‍കുട്ടിയെ മതം മാറ്റി
വിവാഹം കഴിക്കുന്നതിനായി കഴിഞ്ഞ രണ്ടു മാസമായി മാഹിന്‍ പൊന്നാനിയിലായിരുന്നു.
മതപരമായ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി നിക്കാഹും കഴിഞ്ഞ് മാഹിന്‍ നവവധുവിനോടൊപ്പം
മടങ്ങിയെത്തിയപ്പോഴാണു പൊലീസിന്റെ പിടിയിലായത്. ഇയാളുടെ സഹോദരനായ നവാസിനെ ഇതേ
കേസില്‍ കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ ഇനി നാലു പ്രതികളെക്കൂടി
പിടികിട്ടാനുണ്ട്. നവവധുവിനെ പൊലീസ് ബന്ധുക്കളോടൊപ്പം വിട്ടയച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല