Image

ഈജിപ്‌ത്‌ മുന്‍ പ്രസിഡന്റ്‌ മുബാറക്കിന്‌ വധശിക്ഷ നല്‍കണമെന്ന്‌ സര്‍വ്വെ

Published on 11 August, 2011
ഈജിപ്‌ത്‌ മുന്‍ പ്രസിഡന്റ്‌ മുബാറക്കിന്‌ വധശിക്ഷ നല്‍കണമെന്ന്‌ സര്‍വ്വെ
കെയ്‌റോ: ഈജിപ്‌ത്‌ മുന്‍ പ്രസിഡന്റ്‌ ഹുസ്‌നി മുബാറക്കിന്‌ വധശിക്ഷ നല്‍കണമെന്ന്‌ സര്‍വ്വെ ഫലങ്ങള്‍ വെളിപ്പെടുത്തി. ഓണ്‍ലൈന്‍ പോളിങ്‌ കമ്പനി യായ യുഗോവ്‌ നടത്തിയ സര്‍വേയിലാണ്‌ രാജ്യത്തെ 60 ശതമാനം ജനങ്ങളും മുബാറക്കിന്‌ വധശിക്ഷ നടപ്പാക്കണമെന്ന്‌ അഭിപ്രായപ്പെട്ടത്‌. മുബാറക്കിന്റെ വിചാരണ കര്‍ക്കശമാക്കണമെന്നാണ്‌ 57 ആളുകളുടെയും അഭിപ്രായം.

28 ശതമാനം പേര്‍ നിഷ്‌പക്ഷ നിലപാട്‌ കൈക്കൊണ്ടു. വോട്ടെടുപ്പില്‍ പങ്കെടുത്ത 48 ശതമാനം പേര്‍ക്കും മുബാറക്‌ തികഞ്ഞ സ്വേച്ഛാധിപതിയാണെന്ന അഭിപ്രായമാണുള്ളത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക