Image

ഡോ. എം അബ്ദുള്‍സലാം കാലിക്കറ്റ് സര്‍വകലാശാല വി.സി

Published on 11 August, 2011
ഡോ. എം അബ്ദുള്‍സലാം കാലിക്കറ്റ് സര്‍വകലാശാല വി.സി
തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാല വി.സിയായി കാര്‍ഷിക സര്‍വകലാശാല അഗ്രോണമി വിഭാഗം മേധാവി ഡോ. എം. അബ്ദുള്‍സലാമിനെ നിയമിച്ചു. ചാന്‍സ് ലര്‍ കൂടിയായ ഗവര്‍ണര്‍ ആര്‍.എസ് ഗവായ് ആണ് നിയമനം നടത്തിയത്. 29 ലേറെ വര്‍ഷത്തെ അധ്യാപക പരിചയമുള്ള വ്യക്തിയാണ് ഡോ. അബ്ദുള്‍ സലാം. കുവൈത്ത് യൂണിവേഴ്‌സിറ്റിയിലെ വിസിറ്റിംഗ് പ്രൊഫസറാണ്. കൊല്ലം ജില്ലയിലെ ചടയമംഗലം സ്വദേശിയാണ് അദ്ദേഹം.

അദ്ദേഹത്തിന്‍േറതടക്കം മൂന്ന് പേരുകളാണ് വി.സി. നിര്‍ണയ സമിതി ശുപാര്‍ശ ചെയ്തിരുന്നത്. കേരള സര്‍വകലാശാല ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇംഗ്ലീഷിലെ ഡോ. ജമീലാ ബീഗം, ഡോ. പാഷ എന്നിവരാണ് പാനലില്‍ ഉണ്ടായിരുന്ന മറ്റ് രണ്ടംഗങ്ങള്‍. ഗവര്‍ണറുടെ പ്രതിനിധിയായ ചീഫ് സെക്രട്ടറി പി. പ്രഭാകരന്‍, യു.ജി.സി. പ്രതിനിധിയായ ഇക്ബാല്‍ ഹസ്‌നൈന്‍, സെനറ്റ് പ്രതിനിധി ആഷിക്ക് എന്നിവരടങ്ങുന്ന വി.സി. നിര്‍ണയ സമിതിയാണ് പാനല്‍ നിര്‍ദേശിച്ചത്. പാനലിലെ ഒന്നാമത്തെ പേര് ഡോ. അബ്ദുള്‍സലാമിന്റേത് ആയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക