Image

ഡാലസ്‌ സെന്റ്‌ പോള്‍സിന്‌ ബാസ്‌കറ്റ്‌ബോള്‍ കിരീടം

പി.പി. ചെറിയാന്‍ Published on 10 August, 2011
ഡാലസ്‌ സെന്റ്‌ പോള്‍സിന്‌ ബാസ്‌കറ്റ്‌ബോള്‍ കിരീടം
ഡാലസ്‌: കരോള്‍ട്ടണില്‍ അഞ്ച്‌, ആറ്‌ തീയതികളില്‍ നടന്ന മാര്‍ത്തോമ്മാ സൗത്ത്‌ വെസ്‌റ്റ്‌ റീജന്‍ യൂത്ത്‌ ഫെലോഷിപ്‌ ടൂര്‍ണമെന്റില്‍ ഡാലസ്‌ സെന്റ്‌ പോള്‍സ്‌ മാര്‍ത്തോമ്മാ യൂത്ത്‌ ഫെലോഷിപ്‌ ടീം നാലാംവര്‍ഷവും ബാസ്‌കറ്റ്‌ ബോള്‍ മല്‍സരത്തില്‍ വിജയികളായി.

ഒക്‌ലഹോമ, ഓസ്‌റ്റിന്‍, ഹൂസ്‌റ്റണ്‍, ലബക്ക്‌, ഡാലസ്‌ എന്നീ മാര്‍ത്തോമ്മാ ഇടവകകള്‍ ഉള്‍പ്പെട്ട സൗത്ത്‌ വെസ്‌റ്റ്‌ റീജന്‍ സംഘടിപ്പിച്ച ബാസ്‌കറ്റ്‌ബോള്‍, വോളിബോള്‍ ടൂര്‍ണമെന്റില്‍ ഡാലസ്‌ മാര്‍ത്തോമ്മാ ചര്‍ച്ച്‌ (ഫാര്‍മേഴ്‌സ്‌ ബ്രാഞ്ച്‌) ടീമിനെ പരാജയപ്പെടുത്തിയാണ്‌ ഡാലസ്‌ സെന്റ്‌ പോള്‍സ്‌ കിരീടം നിലനിര്‍ത്തിയത്‌. റെനിറ്റ തോമസ്‌, റീമ തോമസ്‌, കൃപാ തോമസ്‌, ടീനാ ഏബ്രഹാം, ആഷ്‌ലി മത്തായി, ഷെറില്‍ സാബു, ക്രിസ്‌റ്റല്‍ കുര്യന്‍, അലീന തോമസ്‌, ജെയ്‌ന്‍ മാത്യു എന്നിവരാണ്‌ സെന്റ്‌ പോള്‍സ്‌ ടീം അംഗങ്ങള്‍. റൂബിന്‍ തോമസ്‌ ആയിരുന്നു കോച്ച്‌. ടൂര്‍ണമെന്റിലെ ഏറ്റവും നല്ല കളിക്കാരിയായി സെന്റ്‌ പോള്‍സിലെ ടീന ഏബ്രഹാം തിരഞ്ഞെടുക്കപ്പെട്ടു.

മറ്റു മല്‍സര വിജയികള്‍:
ഗേള്‍സ്‌ വോളിബോള്‍- ഒക്‌ലഹോമ മാര്‍ത്തോമ്മാ പള്ളി
മെന്‍സ്‌ വോളിബോള്‍ - ഒക്‌ലഹോമ മാര്‍ത്തോമ്മാ പള്ളി
മെന്‍സ്‌ ടീം ബാസ്‌കറ്റ്‌ ബോള്‍ - ഡാലസ്‌ മാര്‍ത്തോമ്മാ പള്ളി (ഫാര്‍മേഴ്‌സ്‌ ബ്രാഞ്ച്‌)
മെന്‍സ്‌ ബി ടീം - ബാസ്‌കറ്റ്‌ ബോള്‍- ഡാലസ്‌ മാര്‍ത്തോമ്മാ പള്ളി
മെന്‍സ്‌ ബി ടീം: ബാസ്‌കറ്റ്‌ ബോള്‍- ഹൂസ്‌റ്റണ്‍ ഇമ്മാനുവല്‍ പള്ളി
ഗേള്‍സ്‌ ബാസ്‌കറ്റ്‌ ബോള്‍ - സെന്റ്‌ പോള്‍സ്‌ മാര്‍ത്തോമ്മാ പള്ളി

വിജയികള്‍ക്ക്‌ ഏഴിന്‌ മാര്‍ത്തോമ്മാ ചര്‍ച്ച്‌ ഓഫ്‌ ഫാര്‍മേഴ്‌സ്‌ ബ്രാഞ്ചില്‍ നടന്ന ചടങ്ങില്‍ റവ. മിനോയ്‌, റവ. ജയ്‌സണ്‍ തോമസ്‌, റവ. ഷിബി ഏബ്രഹാം എന്നിവര്‍ ട്രോഫികള്‍ സമ്മാനിച്ചു.
ഡാലസ്‌ സെന്റ്‌ പോള്‍സിന്‌ ബാസ്‌കറ്റ്‌ബോള്‍ കിരീടം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക